SignIn
Kerala Kaumudi Online
Thursday, 25 April 2024 9.07 PM IST

ടി .പി .ആർ നിരക്ക് കുറയുന്നില്ല ; കാഞ്ഞങ്ങാട്ട് കൂടുതൽ നിയന്ത്രണങ്ങൾ

kovid

കാഞ്ഞങ്ങാട് : നഗരസഭ പരിധിയിൽ കൊവിഡ് ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് കുറയാതെ ഗ്രൂപ്പ് ബി കാറ്റഗറിയിൽ തന്നെ ഉൾപ്പെടുന്ന സാഹചര്യത്തിൽ നിയന്ത്രണം കടുപ്പിക്കാൻ നഗരസഭ . പൊതുപരിപാടികളിലും വിവാഹങ്ങൾ പിറന്നാൾ ആഘോഷങ്ങൾ, മരണാനന്തര ചടങ്ങുകൾ മറ്റ് വിശേഷ പരിപാടികളും നടത്തുമ്പോൾ നഗരസഭയിൽ നിന്നും പൊലീസിൽ നിന്നും അനുമതിപത്രം നിർബന്ധമാക്കാനും വ്യാപാര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ സർക്കാർ മാർഗ്ഗ നിർദ്ദേശങ്ങൾ അനുസരിച്ച് വാക്സിൻ സ്വീകരിക്കാൻ നിർദ്ദേശം നൽകാനും തീരുമാനിച്ചു.

നിലവിൽ രോഗലക്ഷണമുള്ളവരും സമ്പർക്കം പുലർത്തിയവരും കൊവിഡ് ടെസ്റ്റ് നടത്തി രോഗം ഇല്ലെന്ന് ഉറപ്പ് വരുത്തണം. വിദേശത്ത് നിന്നും അന്യസംസ്ഥാനത്തു നിന്നും നാട്ടിലേക്ക് എത്തുന്നവർ ക്വാറന്റൈയിനിൽ കഴിഞ്ഞതിനു ശേഷം കൊവിഡ് ടെസ്റ്റ് ചെയ്ത് രോഗം ഇല്ലെന്ന് ഉറപ്പുവരുത്തണം. .60 വയസ്സിനു മുകളിൽ പ്രായമുള്ളവർ കുഞ്ഞുങ്ങൾ എന്നിവർ ആൾകൂട്ടത്തിൽ നിന്നും ആലോഷങ്ങളിൽ നിന്നും മാറി നിൽക്കണം. കടകളിലും ആരാധാനാലയങ്ങളിലും വീടുകളിലും എ.സി ഉപയോഗം കുറയ്ക്കുകയും. ഷോപ്പിംഗ് കോംപ്ലക്സുകൾ, ആരാധാനാലയങ്ങൾ ഹോട്ടലുകൾ, ഗ്രൗണ്ടുകൾ, മാർക്കറ്റ് ബിച്ചുകൾ ബസ്സ് കാത്തിരിപ്പ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ആളുകൾ കൂട്ടം കൂടുന്നത് കർശനമായി നിരോധിക്കാനും തീരുമാനിച്ചു. ഓഡിറ്റോറിയം മറ്റ് ഹാളുകൾ എന്നിവിടങ്ങളിൽ നടക്കുന്ന പരിപാടികളിൽ 20 പേർ മാത്രമെ പങ്കെടുക്കാൻ പാടുള്ളു. നഗരസഭ ചെയർപേഴ്സൺ കെ..വി. സുജാതയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പ്രതിരോധം കടുപ്പിക്കാനുള്ള തീരുമാനമെടുത്തത്.

മറ്റ് തീരുമാനങ്ങൾ

ആരോഗ്യ,പൊലീസ്, വകുപ്പുകളുമായി യോജിച്ച് സംയുക്ത പരിശോധന

 വ്യാപാര സ്ഥാപനങ്ങൾ രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ

നഗരസഭയിലെ മത്സ്യം മാംസ കച്ചവടം രാവിലെ 8 മണി മുതൽ വൈകുന്നേരം 6 മണി വരെ

തട്ട് കടകൾക്ക് നിരോധനം

ഹോട്ടലുകൾ റസ്റ്റോറന്റുകൾ വൈകുന്നേരം 7 മണി വരെ

ഓപ്പൺ ജിമ്മുകൾ, ജിംനേഷ്യങ്ങൾ എന്നിവ അടച്ചിടും

 അനധികൃത വഴിയോര കച്ചവടത്തിന് നിരോധനം

സെക്റ്ററൽ മജിസ്ട്രേറ്റുമാരുടെ നിരീക്ഷണം കർശനമാക്കും

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.