പാനൂർ: കൊവിഡ് പ്രതിരോധത്തിനായി പന്ന്യന്നൂർ പഞ്ചായത്ത് നടപ്പാക്കുന്ന സ്റ്റുഡന്റ് ബ്രിഗേഡ് ഉദ്ഘാടനവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് കൈമാറ്റവും എ.എൻ ഷംസീർ എം.എൽ.എ നിർവഹിച്ചു. കൊവിഡ് തടയാൻ വാക്സിനേഷൻ മാത്രമെ പോംവഴിയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. വീടുകളിലെ അടച്ചിടൽ കുട്ടികളെ ഡിപ്രഷനിലേക്ക് നയിക്കുന്നുണ്ട്. അത് തടയാൻ സ്റ്റുഡന്റ് ബ്രിഗേഡ് പോലുള്ള നൂതനാശയങ്ങൾക്ക് കഴിയുമെന്നും ഷംസീർ പറഞ്ഞു.
പന്ന്യന്നൂർ പഞ്ചായത്ത് പ്രസിഡന്റ് സി.കെ അശോകൻ അധ്യക്ഷനായി. പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. ശൈലജ മുഖ്യാതിഥിയായി. വൈസ് പ്രസിഡന്റ് കെ.കെ. രമ, പഞ്ചായത്ത് സെക്രട്ടറി ടി.കെ പ്രദീപൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |