കാസർകോട് :കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ കല്ല്യോട്ട് ഇരട്ട കൊലകേസിലെ പ്രതികളുടെ ഭാര്യമാർക്ക് ഒന്നും, രണ്ടും, മൂന്നും റാങ്ക് നൽകി ജോലി നൽകിയതിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് ഷാഫി പറമ്പിൽ എം .എൽ. എ.യൂത്ത് കോൺഗ്രസ് കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി പരിസരത്ത് പ്രതിഷേധ തെരുവ് പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമനം പിൻവലിച്ചില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ട് പോവുമെന്ന് അദ്ദേഹം വ്യക്തമാക്കി. ജില്ലാ പ്രസിഡന്റ് ബി പി പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. രക്തസാക്ഷി കുടുംബാംഗങ്ങളായ സത്യനാരായണൻ, കൃഷ്ണൻ, അമൃത, കൃഷ്ണപ്രിയ, സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി, ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നിൽ, ജില്ലാ പഞ്ചായത്ത് അംഗം ജോമോൻ ജോസ്, ജില്ലാ സംസ്ഥാന ഭാരവാഹികൾ തുടങ്ങിയവരും സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |