കാസർകോട് :വയനാട് മുട്ടിൽ അടക്കം എട്ട് ജില്ലകളിലായി നടന്ന വനം കൊള്ളയിൽ തന്റെ കീഴിൽ പ്രവർത്തിച്ച മുൻ റവന്യൂ -വനം വകുപ്പ് മന്ത്രിമാരും ഇപ്പോഴത്തെ വനം - റവന്യൂ വകുപ്പ് മന്ത്രിമാരും സംശയത്തിന്റെ നിഴലിൽ നിൽക്കെ മുഖ്യ മന്ത്രി മൗനം വെടിയെണ്ണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി . കാസർകോട് കളക്ടറേറ്റ് മുമ്പിൽ യു.ഡി.എഫ് സംഘടിപ്പിച്ച ജില്ലാ തല പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം യു .ഡി. എഫ് ചെയർമാൻ. എ .എം. കടവത്ത് അദ്ധ്യക്ഷത വഹിച്ചു. കെ. ഖാലിദ്, സാജിദ് മവ്വൽ, കരിവെള്ളൂർ വിജയൻ,ജമീല അഹമ്മദ്, പുരുഷോത്തമൻ നായർ, ഖാൻ പൈക്ക, ഖാലിദ് പച്ചക്കാട്, മമ്മു ചാല, ഉസ്മാൻ കടവത്ത്, ജലീൽ അണങ്കൂർ, സുജിത് കുമാർ, ശിവശങ്കരൻ, ബഷീർ കടവത്ത് , വിനയൻ, സിലോൺ അഷ്റഫ്, അഷ്റഫ് തുരുത്തി, ശ്രീധരൻ നായർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |