ആലക്കോട്: വെള്ളാട് വില്ലേജിലെ കരാമരംതട്ടിൽ പ്രവർത്തിച്ചുവന്ന വ്യാജ ചാരായ നിർമ്മാണകേന്ദ്രം എക്സൈസ് തകർത്തു. ആലക്കോട് അസി. എക്സൈസ് ഇൻസ്പെക്ടർ ടി.എച്ച് ഷെരീഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പാത്തൻപാറ, നൂലിട്ടാമല, കരാമരംതട്ട് തുടങ്ങിയ സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയത്. കരാമരംതട്ടിൽ കേരളാ വനംവകുപ്പിന്റെ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിനു സമീപത്തുള്ള കുറ്റിക്കാട്ടിൽ പ്രവർത്തിച്ചു വരികയായിരുന്ന വ്യാജചാരായ നിർമ്മാണകേന്ദ്രത്തിൽ നിന്നും 200 ലിറ്റർ വാഷും 20 ലിറ്റർ ചാരായവുമാണ് കണ്ടെടുത്തത്. പ്രിവന്റീവ് ഓഫീസർമാരായ പി.ആർ. സജീവ്, അഹമ്മദ്, ഗ്രേഡ് ഓഫീസർ കെ.സി. സാജൻ, സി.ഇ.ഒമാരായ വി. ശ്രീജിത്ത്, എ.എസ്. അരവിന്ദ്, ഡ്രൈവർ ജോജൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവർക്കായി അന്വേഷണം നടത്തിവരികയാണെന്നും എക്സൈസ് സംഘം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |