കണ്ണൂർ: ജനസംഘം സ്ഥാപകനും കേന്ദ്രമന്ത്രിയുമായിരുന്ന ശ്യാമപ്രസാദ് മുഖർജിയുടെ ജന്മദിനത്തോടനുബന്ധിച്ച് പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു.
ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ ജനറൽ സെക്രട്ടറി കെ.കെ. വിനോദ് കുമാർ അനുസ്മരണഭാഷണം നടത്തി. ജില്ലാ ട്രഷറർ യു.ടി. ജയന്തൻ, സെക്രട്ടറി അഡ്വ. അർച്ചന വണ്ടിച്ചാൽ എന്നിവർ പ്രസംഗിച്ചു. നേതാക്കളായ പി ആർ രാജൻ, എ. ജിനചന്ദ്രൻ , സുർജിത്ത് റാം, കെ പി ലതീഷ് , വി.വിവേക് എന്നിവർ പങ്കെടുത്തു.
തലശ്ശേരി രാമകൃഷ്ണ മന്ദിരത്തിൽ നടന്ന പരിപാടിയിൽ സംസ്ഥാന കൗൺസിൽ അംഗം കെ.എൻ മോഹനൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെൽ കോഡിനേറ്റർ എം.പി സുമേഷ് മുഖ്യപ്രഭാഷണം നടത്തി. കെ. അനിൽകുമാർ സ്വാഗതവും കെ ഹരിദാസ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |