പേരാവൂർ: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ
ആരംഭിച്ച ശുദ്ധജല മത്സ്യകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ബിന്ദു നിർവഹിച്ചു. മുഴക്കുന്ന് ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സംരംഭക ഗ്രൂപ്പിന്റെ നേതൃത്വത്തിലായിരുന്നു ശുദ്ധജല മത്സ്യ കൃഷി ആരംഭിച്ചത്.
ആസാം വാള, ഫിലോപ്പി, ചിത്രലാട തുടങ്ങിയ മത്സ്യങ്ങളാണ് കൃഷി ചെയ്തത്.
ഉദ്ഘാടന ചടങ്ങിൽ വാർഡ് മെമ്പർ സിബി ജോസഫ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.വി.വിനോദ്, സി.ഡി.എസ് ചെയർപേഴ്സൺ സജിത അനൂപ്, ബ്ലോക്ക് കോഡിനേറ്റർ സുഷ, വൈസ് ചെയർപേഴ്സൺ പി.രജില, മുൻ ഗ്രാമപഞ്ചായത്ത് അംഗം കെ.കെ സജീവൻ, എം.ഇ.സി വിജയകുമാരി തുടങ്ങിയവർ സംബന്ധിച്ചു. സൂര്യ ദീപം ഗ്രൂപ്പിലെ ശ്രീദേവി, സജിത അനൂപ്, ത്രേസ്യാമ്മ, തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു മത്സ്യകൃഷി ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |