കണ്ണൂർ: യൂണിറ്റി സെന്റർ ജില്ലാ ആശുപത്രിയിൽ നടപ്പിലാക്കുന്ന വിവിധ സേവന പദ്ധതികളുടെ പ്രാരംഭം കുറിച്ചു. യൂണിറ്റി സെന്റർ ചെയർമാനായ ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് പി.കെ. മുഹമ്മദ് സാജിദ് നദ്വി ആശുപത്രി സൂപ്രണ്ട് ഡോ. വി.കെ. രാജീവന് സ്റ്റേഷനറി ഉത്പന്നങ്ങൾ കൈമാറി. കൊവിഡ് സേവന രംഗത്ത് ഹെൽപ് ലൈൻ വഴി വിവിധ സഹായങ്ങൾ നൽകി വരുന്ന യൂണിറ്റി സെന്റർ ജില്ലാ ആശുപത്രിയിൽ ഭക്ഷണം, മരുന്ന്, ലാബോറട്ടറി സർവീസ് തുടങ്ങിയ സേവനങ്ങൾ നൽകുന്നതിന്റെ തുടക്കമാണിത്. രോഗികൾക്കും ആരോഗ്യ പ്രവർത്തകർക്കും വേണ്ടിയുള്ള സ്റ്റേഷനറി ഉത്പന്നങ്ങളാണ് കൈമാറിയത്.
ജില്ലാ ആശുപത്രി ഡെപ്യൂട്ടി സുപ്രണ്ട് ഡോ. ലേഖ, ഹെഡ് നഴ്സ് രാധാദേവി, പീപ്പിൾസ് ഫൗണ്ടേഷൻ ജില്ലാ സാരഥികളായ സി.കെ.എ. ജബ്ബാർ, കെ.കെ. ഫിറോസ്, എസ്.ഐ.ഒ ജില്ല സെക്രട്ടറി സഫ്രീൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |