SignIn
Kerala Kaumudi Online
Friday, 19 April 2024 11.18 AM IST

കാട്ടാന ശല്യം: നഷ്ടപരിഹാരം നൽകണമെന്ന് ഉണ്ണിത്താൻ

mp
കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ച പരിയാരത്ത് രാജ് മോഹൻ ഉണ്ണിത്താൻ എം.പി സന്ദർശിക്കുന്നു.

കാസർകോട്: കേരള, കർണ്ണാടക വനത്തിൽ നിന്ന് കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ച പനത്തടി പഞ്ചായത്തിലെ അടുക്കം, വട്ടക്കയം, പരിയാരം, പാറക്കടവ്, റാണിപുരം പ്രദേശങ്ങൾ രാജ്‌മോഹൻ ഉണ്ണിത്താൻ എംപി സന്ദർശിച്ചു. കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.അതിർത്തിയിൽ തകർന്നുകിടക്കുന്ന സോളാർ ഫെൻസിംഗ് പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വനം മന്ത്രിക്കും കത്ത് അയച്ചു. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി നോയൽ ടോമിൻ ജോസഫ്, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ജോണി തോലംപുഴ, പി. കെ പ്രസന്നകുമാർ, മധുസൂദനൻ റാണിപുരം, എ പി ബാലചന്ദ്രൻ, കെ ജെ ജെയിംസ്, സണ്ണി ഇലവുങ്കൽ, അജി പൂന്തോട്ടം, രാധ സുകുമാരൻ, സുപ്രിയ അജിത്ത്‌, എൻ വിൻസെന്റ്, സന്തോഷ് പാടി എന്നിവർ എം.പിയോടൊപ്പം ഉണ്ടായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.