മാഹി:പള്ളൂർ സ്നേഹസൗഹൃദം ചാരിറ്റബിൾ ട്രസ്റ്റിന്റ നേതൃത്വത്തിൽ പന്തക്കൽ കണ്ണച്ചാങ്കണ്ടി കോളനിയിലുള്ള സീനത്ത് ജമാലിന് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ ദാനം സ്നേഹസൗഹൃദം ചാരിറ്റബിൾ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി അമർഷാൻ നിർവഹിച്ചു.
ട്രസ്റ്റിന്റ ആദ്യത്തെ സംരംഭമാണിത്. രണ്ട് വീടിന്റെ നിർമ്മാണം പൂർത്തീകരിച്ചു വരികയാണെന്ന് അമർഷാൻ അറിയിച്ചു.സാമൂഹിക പ്രവർത്തകൻ അസീസ് ഹാജി, ,നാസിഫ് പി പി, ബദറുദ്ദീൻ, സിദ്ദിഖ് മഞ്ചക്കൽ,നൗഷാദ് പൊന്നകം, ഹാബിദ കോടിയേരി എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |