SignIn
Kerala Kaumudi Online
Friday, 19 April 2024 4.03 PM IST

ഒാൺലെെൻ പഠനത്തിന് കുടുംബശ്രീ കൈത്താങ്ങ്

sahayam
ധനസഹായവുമായി കുടുംബശ്രീ വിദ്യാമിത്രം പദ്ധതി

കണ്ണൂർ: ഒാൺലെെൻ പഠനത്തിന് വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികൾക്ക് ധനസഹായവുമായി കുടുംബശ്രീ വിദ്യാമിത്രം പദ്ധതി. ജില്ലയിലെ സാമ്പത്തിക പരാധീനത അനുഭവിക്കുന്ന കുടുംബശ്രീ കുടുംബങ്ങളിലെ കുട്ടികൾക്ക് ഒാൺലെെൻ പഠന സാമഗ്രികൾ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആദ്യഘട്ടത്തിൽ സാമ്പത്തിക വെല്ലുവിളി കാരണം മൊബെെൽ ഫോൺ, ലാപ്ടോപ്പ്, ടാബ്ലെറ്റ് എന്നിവ സ്വന്തമായി വാങ്ങാൻ ബുദ്ധിമുട്ടുന്ന കുടുംബശ്രീ കുടുംബങ്ങളിൽ ഉൾപ്പെട്ട 5000 വിദ്യാർത്ഥികൾക്ക് അയൽകൂട്ടങ്ങൾ വഴി പരമാവധി പതിനായിരം രൂപ വരെ പലിശ രഹിത വായ്പ അനുവദിക്കും.

വിധവകൾ, കിടപ്പ് രോഗികൾ, ആശ്രയ ഗുണഭോക്താക്കൾ, പട്ടിക ജാതി, പട്ടിക വർഗ്ഗ കുടുംബങ്ങൾ എന്നിവരിൽ അർഹരായവർക്ക് പ്രഥമ പരിഗണന നൽകും. പലിശ രഹിത വായ്പയായ് അനുവദിച്ച മുഴുവൻ തുകയും കെെപ്പറ്റിയ തീയ്യതി മുതൽ പരമാവധി രണ്ട് വർഷത്തിനകം തിരിച്ചടക്കണം. 24 തുല്യ ഗഡുക്കളായിട്ടായിരിക്കും തിരിച്ചടവ്. ആവശ്യമുള്ള സന്ദർഭങ്ങളിൽ പരമാവധി മൂന്ന് മാസം വരെ തിരിച്ചടവിൽ ഇളവും അനുവദിക്കും. ആദ്യഘട്ടത്തിൽ ലഭിച്ച അപേക്ഷകൾ പരിശോധിച്ച് ഫണ്ടിന്റെ ലഭ്യത കണക്കാക്കി ആഗസ്ത് പത്തിനകം ആനുകൂല്യം ലഭ്യമാക്കും. അപേക്ഷ അതത് എ.ഡി.എസ് മുമ്പാകെയാണ് സമർപ്പിക്കേണ്ടത് .

ഗുണഭോക്താക്കൾ

കുടുംബശ്രീ അംഗ കുടുംബങ്ങളിലെ സ്കൂൾ, കോളേജ് തലത്തിൽ നിലവിൽ പഠിച്ചു വരുന്ന വിദ്യാർത്ഥികൾ

നിലവിൽ ഒന്നിൽ കൂടുതൽ വായ്പ്പകൾ ലഭ്യമായവർ ആയിരിക്കരുത്

സർക്കാരിൽ നിന്നോ തദ്ദേശ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ തുടങ്ങിയവയിൽ നിന്നോ ഈ ആവശ്യത്തിന് ധനസഹായം ലഭ്യമാകാത്ത കുടുംബമായിരിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, KUDUMBASRI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.