കണ്ണൂർ: കൊവിഡ് വാക്സിൻ കേന്ദ്ര സർക്കാർ സൗജന്യമായി നൽകുന്നതാണെന്നും, ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ വിതരണം ചെയ്യണമെന്നും ബി.ജെ.പി കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി കെ.കെ വിനോദ് കുമാർ പറഞ്ഞു. വാക്സിൻ വിതരണത്തിലെ സ്വജനപക്ഷപാതം അവസാനിപ്പിക്കുക, വാക്സിൻ വിതരണ കേന്ദ്രങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുക, കിടപ്പ് രോഗികൾക്കും അവശത അനുഭവിക്കുന്നവർക്കും വാക്സിൻ വീടുകളിലെത്തിച്ച് നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലാ ആശുപത്രിക്ക് മുമ്പിൽ സംഘടിപ്പിച്ച ധർണ്ണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഒ.ബി.സി മോർച്ച കണ്ണൂർ ജില്ല പ്രസിഡന്റ് കെ.പി. സഞ്ജീവ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ അശ്വനികുമാർ സ്വാഗതവും കെ. സതീശൻ നന്ദിയും പറഞ്ഞു. ജയരാജൻ, കന്യാലാൽ, അനീഷ് കുമാർ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |