കണ്ണൂർ : സംസ്ഥാനത്ത് കൊവിഡ് മഹാമാരി ബാധിച്ച് 15 മാസങ്ങൾ പിന്നിടുമ്പോഴും കുട്ടികളുടെ ഓൺലൈൻ പഠനം കൃത്യമായ അവലോകനം ചെയ്യാൻ സർക്കാർ തയ്യാറായിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് വി .ഡി സതീശൻ പറഞ്ഞു. സംസ്ഥാനത്തെ ഏഴ് ലക്ഷം കുട്ടികൾ ഓൺലൈൻ പഠനത്തിന് പുറത്താണെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ കോർപ്പറേഷൻ ഓൺലൈൻ പഠനോപകരണ വിതരണം പരിപാടിയായ വിദ്യാമിത്രം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പദ്ധതിയിലൂടെ 150-ഓളം സ്മാർട്ട്ഫോണുകൾ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സി. മനോജ് കുമാറിന് അദ്ദേഹം കൈമാറി.പരിപാടിയിൽ മേയർ അഡ്വ. ടി. ഒ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു.ഡെപ്യൂട്ടി മേയർ കെ. ഷബീന, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ഷമീമ , അഡ്വ. മാർട്ടിൻ ജോർജ്, അഡ്വ. പി. ഇന്ദിര, സിയാദ് തങ്ങൾ, കൗൺസിലർമാരായ മുസ്ലിഹ് മഠത്തിൽ, എൻ.ഉഷ വി.കെ. ഷൈജു, കോർപ്പറേഷൻ സെക്രട്ടറി ഡി സാജു, എ. ഇ. ഒമാരായ കെ. പ്രദീപൻ, പി .വിനോദ്, കെ. കൃഷ്ണൻ, എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |