തളിപ്പറമ്പ്: വീടിന് സമീപം നിർത്തിയിട്ട ഓട്ടോ ടാക്സി കത്തിനശിച്ചു. പൂവ്വം ടൗണിൽ സർവീസ് നടത്തുന്ന എളമ്പേരത്തെ കുന്നുമ്പുറത്ത് വിജേഷിന്റെ ഓട്ടോടാക്സിയാണ് ഇന്നലെ പലർച്ചെ രണ്ടോടെ കത്തി നശിച്ചത്.
കനത്ത സ്ഫോടന ശബ്ദം കേട്ട് തൊട്ടടുത്ത് താമസിക്കുന്ന വിജേഷിന്റെ ബന്ധു ഉണർന്നപ്പോഴാണ് വണ്ടി കത്തുന്നത് കണ്ടത്. ഉടൻ തളിപ്പറമ്പ് അഗ്നിശമനസേനയെ വിവരമറിയിച്ചത് പ്രകാരം സ്റ്റേഷൻ ഓഫീസർ ടി.വി.അശോകന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് തീയണച്ചത്. എന്നാൽ അപ്പോഴേക്കും വാഹനം പൂർണമായും കത്തിനശിച്ചിരുന്നു. മൂന്ന് ലക്ഷം രൂപയോളം നഷ്ടം കണക്കാക്കുന്നു.എങ്ങനെയാണ് തീപ്പിടുത്ത മുണ്ടായതെന്ന് അറിവിത്തിട്ടില്ല പ്രത്യേകിച്ച് ശത്രുക്കളാരുമില്ലാത്ത വിജേഷ് രാഷ്ട്രീയ പ്രവർത്തനങ്ങളിലും സജീവമല്ല. തളിപ്പറമ്പ് പൊലീസ് അന്വേഷണം ഊർജിതമാക്കി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |