SignIn
Kerala Kaumudi Online
Saturday, 20 April 2024 4.20 PM IST

കൊവിഡ് ബാധിച്ചു മരിച്ച യുവാവിന്റെ കുടുംബത്തിന് വീട് നിർമ്മിച്ചു നൽകി

veedu
കൊവിഡ് ബാധിച്ച് മരിച്ച വള്ളിത്തോടെ സക്കീർ ഹുസൈന്റെ കുടുംബത്തിന് നാട്ടുകാരുടെ കൂട്ടായ്മയിൽ നിർമ്മിച്ച് നൽകിയ വീട്

ഇരിട്ടി: കൊവിഡ് ബാധിച്ചു മരിച്ച യുവാവിന്റെ കുടുംബത്തിന് വീട് നിർമ്മിച്ച് നൽകി അയൽവാസികളുടെ കൂട്ടായ്മ. വള്ളിത്തോട് കുന്നോത്ത് പറമ്പ് കണിയാം കണ്ടി മൊയ്തീൻ - ആസ്യ ദമ്പതികളുടെ മകൾ റഹ്മത്തിനാണ് നാട്ടുകാരായ സുമനസ്സുകളുടെ കൂട്ടായ്മയിൽ സ്നേഹവീടൊരുക്കിയത് .
ജോലി സംബന്ധമായി മൈസൂരിലായിരുന്ന റഹ്മത്തിന്റെ ഭർത്താവ് സാക്കിർ ഹുസൈൻ കഴിഞ്ഞ മാർച്ചിലാണ് അവിടെ വെച്ച് കൊവിഡ് ബാധിതനായി മരണപ്പെട്ടത്. തുടർന്ന് പത്തിൽ താഴെ വയസുള്ള മൂന്ന് മക്കളടങ്ങുന്ന നിരാലമ്പരായ നിർദ്ധന കുടുംബത്തിന് ഒരുവീട് നിർമ്മിച്ച് നൽകുവാൻ അയൽവാസികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ഒരു കൂട്ടായ്മ രൂപീകരിക്കുകയായിരുന്നു. ടി.പി. അബ്ദുള്ള ഹാജി രക്ഷാധികാരിയായി മന്നമ്പത്ത് അബൂബക്കർ ഹാജി, എം. ഹുസൈൻ കുട്ടി, മുസ്തഫ അയ്യപ്പത്തി, ഷംസീർ, എം. മുഹമ്മദ് ബഷീർ, മുസ്തഫ കീത്തടത്ത് തുടങ്ങിയവരടങ്ങിയ കൂട്ടായ്മയാണ് വീട് നിർമ്മാണം പൂർത്തീകരിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, VEEDU
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.