കണ്ണൂർ: ജില്ലയിൽ ഇന്നലെ 777 പേർ കൊവിഡ് പോസിറ്റീവായി. സമ്പർക്കത്തിലൂടെ 755 പേർക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും വിദേശത്തുനിന്നെത്തിയ രണ്ടു പേർക്കും 19 ആരോഗ്യ പ്രവർത്തകർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. 9.84ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
714 പേർ രോഗമുക്തി നേടി.ജില്ലയിൽ 4830 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്.വീടുകളിൽ 4073 പേരും
757 പേർ വിവിധ ആശുപത്രികളിലും സി.എഫ്.എൽ.ടി.സികളിലുമായാണ് ചികിത്സയിൽ കഴിയുന്നത്.
23304 പേർ നിരീക്ഷണത്തിലാണ്. ഇതിൽ 22549 പേർ വീടുകളിലും 755 പേർ ആശുപത്രികളിലുമാണുള്ളത്. 822 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
കണ്ണൂർ കോർപ്പറേഷൻ 73,ആന്തൂർ നഗരസഭ 48,തലശ്ശേരി നഗരസഭ 33,കുന്നോത്തുപറമ്പ് 22,പന്ന്യന്നൂർ 25 എന്നിവിടങ്ങളിലാണ് കൂടുതൽ പേർ അസുഖബാധിതരായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |