SignIn
Kerala Kaumudi Online
Friday, 19 April 2024 5.13 AM IST

കെ.ജി. സുബ്രഹ്മണ്യത്തിന് കൂത്തുപറമ്പിൽ സ്മാരകം ഒരുക്കുമെന്ന് മന്ത്രി

kgs

കൂത്തുപറമ്പ്:ലോകപ്രശസ്ത ചിത്രകാരൻ കെ .ജി. സുബ്രഹ്മണ്യത്തിന്റെ പേരിൽ കൂത്തുപറമ്പിൽ സാംസ്‌കാരിക കേന്ദ്രം സ്ഥാപിക്കും. നിയമസഭയിൽ കെ. പി മോഹനന്റെ സബ്മിഷന് മന്ത്രി സജി ചെറിയാനാണ് ഇക്കാര്യം അറിയിച്ചത്.

കൂത്തുപറമ്പിൽ ജനിച്ചുവളർന്ന് ലോക പ്രശസ്ത ചിത്രകാരനായി മാറിയ ആളാണ് കെ. ജി. സുബ്രഹ്മണ്യം. അദ്ദേഹത്തിന്റെ സ്മരണ നിലനിർത്താൻ അർഹമായ സ്മാരകങ്ങളൊന്നും തന്നെ ജന്മനാട്ടിൽ ഉണ്ടായിരുന്നില്ല. ഈ കുറവ് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് കൂത്തുപറമ്പ് മണ്ഡലത്തിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഒരു സാംസ്‌കാരിക കേന്ദ്രം സ്ഥാപിക്കുന്നത്.സ്വദേശത്തും വിദേശത്തുമുള്ള ചിത്രകലാകാരൻ മാർക്ക് താമസിച്ച് സർഗസൃഷ്ടി നടത്തുന്നതിന് അന്താരാഷ്ട്ര നിലവാരത്തിലുള്ള വിപുലമായ സൗകര്യങ്ങളോടുകൂടിയ സാംസ്‌കാരിക കേന്ദ്രം നിർമ്മിക്കുന്നതിന് ആവശ്യമായ നടപടികൾ എത്രയും വേഗം സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.