തൃക്കരിപ്പൂർ: അഞ്ചു പതിറ്റാണ്ടുകാലത്തോളമായി ഫുട്ബാളിലെ സജീവസാന്നിദ്ധ്യമായ തൃക്കരിപ്പൂർ ആക്മി സ്പോർട് സ് ക്ലബ്ബ് ഗോൾഡൻ ജൂബിലി നിറവിൽ.1972 ൽ സ്ഥാപിതമായ ആക്മി സ്പോട്സ് ക്ലബ്ബ് നിരവധി പ്രഗത്ഭ താരങ്ങളെ സംഭാവന ചെയ്ത ക്ളബ്ബാണ്. സെപ്റ്റംബറിൽ തുടങ്ങി, വിവിധങ്ങളായ പരിപാടികളോടെ ഒരു വർഷം നീണ്ടു നിൽക്കുന്ന ഗോൾഡൻ ജൂബിലി ആഘോഷം വർണ്ണാഭമാക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകർ.
ചാരിറ്റി പ്രവർത്തനം, കുട്ടികൾക്കുള്ള ഫുട്ബാൾ ടൂർണ്ണമെന്റ് , കോച്ചിംഗ് ക്യാമ്പ്, സംസ്ഥാന തല സീനിയർ ഇലവൻസ് ടൂർണ്ണമെന്റ്, സോവനീർ തുടങ്ങിയ.പരിപാടികളോടെ ജൂബിലി ആഘോഷത്തിന് വിപുലമായ സംഘാടക സമിതി രൂപീകരിക്കാൻ ക്ളബ്ബ് യോഗത്തിൽ തീരുമാനമായി.പ്രസിഡന്റ് എം.ടി.പി. മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. കെ.എം.എസ്. ഷാഹുൽ, എൻ. മജീദ്, വി.പി. അബ്ദുൾ റഹിമാൻ , എം ടി പി നസീർ , സി. സത്താർ ,ടി. ബാബു, സി.ടി. ഷാഹുൽ എന്നിവർ സംസാരിച്ചു.സെക്രട്ടറി സി ഷൗക്കത്തലി സ്വാഗതവും എം. സുലൈമാൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |