മാതമംഗലം: പുത്തൂർവയൽ മഹാത്മാ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള അവാർഡ് മാതമംഗലം സ്വദേശി ഹരിത രമേഷിന്. ഉപഹാരവും 10,000 രൂപ കാഷ് അവാർഡും അഡ്വ. ടി. സിദ്ദിഖ് എം.എൽ.എ സമ്മാനിച്ചു. ജീവകാരുണ്യ മേഖലയിൽ മികച്ച സാന്നിധ്യമായ ഹരിത രമേശൻ തന്റെ വരുമാനത്തിൽ നിന്നും നൽകുന്ന പ്രതിമാസ ചികിത്സാ സഹായം ഒട്ടേറെ രോഗികൾക്ക് സഹായകമായിട്ടുണ്ട്. പച്ചക്കറി വ്യാപാരം തൊഴിലാക്കിയ അദ്ദേഹത്തിന്റെ തുച്ഛമായ വരുമാനത്തിൽ നിന്നും വലിയൊരു പങ്ക് ജീവകാരുണ്യ മേഖലയിൽ ചെലവഴിക്കാൻ താൽപര്യപ്പെടുന്ന അദ്ദേഹം പ്രളയ ദുരിത കാലത്ത് ആലുവയിലും വയനാട്ടിലും നടത്തിയ സേവനങ്ങൾ ശ്ലാഘനീയമായിരുന്നു. ക്ലബ്ബ് പ്രസിഡന്റ് സി. ജയപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. പി.പി ആലി, കെ.കെ രാജേന്ദ്രൻ, എസ്. മണി, യു.എ ജറീഷ്, പി.എ അബ്ബാസ്, വി. ഷാജി, യു. റഫീഖ്, ഗഫൂർ കുന്നത്ത് തുടങ്ങിയവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |