SignIn
Kerala Kaumudi Online
Friday, 19 April 2024 3.48 PM IST

സമ്പൂർണ്ണ ശുചിത്വ പഞ്ചായത്താകാൻ കണിച്ചാർ

panchayath
സമ്പൂർണ്ണ ശുചിത്വ മാലിന്യ സംസ്‌കരണം പദ്ധതിയുടെ ഡി.പി.ആർ അവതരണം കണിച്ചാറിൽ നടന്നപ്പോൾ

കണിച്ചാർ: സമ്പൂർണ്ണ ശുചിത്വമാലിന്യ സംസ്‌കരണം ലക്ഷ്യമിട്ട് കണിച്ചാർ പഞ്ചായത്ത് തയ്യാറാക്കിയ ഡീറ്റെയിൽഡ് പ്രോജക്ട് റിപ്പോർട്ട് അവതരണം കണിച്ചാർ പഞ്ചായത്ത് ഹാളിൽ നടന്നു.

ഒരു മാസമായി പഞ്ചായത്തിലെ തിരഞ്ഞെടുക്കപെട്ട വളണ്ടിയർമാർ ചേർന്നു പഞ്ചായത്തിലെ നിലവിലെ സ്ഥിതിവിവര കണക്കുകൾ ശേഖരിക്കുകയും ഭാവിയിൽ കൈക്കൊള്ളാനുദ്ദേശിക്കുന്ന നിർദ്ദേശങ്ങളുമുൾപ്പെടെ തയാറാക്കിയ പ്രോജക്ട് റിപ്പോർട്ടാണ് അവതരിപ്പിച്ചത്. എം.എസ്.ഡബ്ല്യു വിദ്യാർത്ഥികളായ അഞ്ജല വി. സജീവ്, അഞ്ജു സെബാസ്റ്റ്യൻ, ആൻ മേരി ജോർജ്ജ്, അദ്ധ്യാപകനായ ശ്യാം, അമൽ എന്നിവർ ചേർന്നു തയ്യാറാക്കിയ റിപ്പോർട്ടാണ് അവതരിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ അധ്യക്ഷനായി. ഹരിതകേരള മിഷൻ ജില്ല ആർ.പിമാരായ നാരായണൻ, നിഷാദ് മണത്തണ തുടങ്ങിയവർ സംബന്ധിച്ചു. വൈസ് പ്രസിഡന്റ് ഷാന്റി തോമസ്, പഞ്ചായത്ത് സെക്രട്ടറി ബാബു ജോസഫ്, അസി. സെക്രട്ടറി നിഷ, വി. ഇ.ഒ രാജേഷ് തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, PANCHAYAT
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.