SignIn
Kerala Kaumudi Online
Tuesday, 23 April 2024 2.01 PM IST

കാസർകോട് മീൻ ചാകര 

chakara

കാസർകോട്: ട്രോളിംഗ് നിരോധനം നീങ്ങിയതിന് പിന്നാലെ മത്സ്യബന്ധനത്തിനിറങ്ങിയ കാസർകോട്ടെ മത്സ്യത്തൊഴിലാളികൾക്ക് ലഭിച്ചത് ചാകര. കാസർകോട് കസബ, കീഴൂർ, കുമ്പള, നീലേശ്വരം ഭാഗങ്ങളിലാണ് മീൻ ചാകരയുണ്ടായത്.

ചെമ്മീൻ, അയല, പൊടിമീൻ, അട് തുടങ്ങിയ മത്സ്യങ്ങളാണ് കൂടുതലായി ലഭിച്ചത്. അയല 130, ചെമ്മീൻ 180, പൊടി മീൻ 70, ചെമ്മീൻ പൊടി 150 എന്ന നിരക്കിലാണ് കാസർകോട് മാർക്കറ്റിൽ ചില്ലറ നിരക്കിൽ വിറ്റഴിക്കുന്നത്. ഏറെ നാളത്തെ മത്സ്യക്ഷാമത്തിന് ശേഷം കൂടുതൽ മത്സ്യങ്ങൾ എത്തിയതോടെ ഇന്ന് കാസർകോട് മത്സ്യമാർക്കറ്റ് കൂടുതൽ സജീവമായി. വരും ദിവസങ്ങളിലും മീൻ ചാകരയുണ്ടാവാനാണ് സാദ്ധ്യതയെന്ന് മൊത്ത വിതരണ ഏജന്റായ ഷാനവാസ് ഡി.എൻ.ജി, സിദ്ധീഖ് ചേരങ്കൈ എന്നിവർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, FISHERMEN
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.