മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് യു.എ.ഇ.യിലേക്കുള്ള സർവീസുകൾ ഇന്ന് പുനരാരംഭിക്കും. രാവിലെ 10.30 ന് ഷാർജയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തും. 15 ന് ദുബായിലേക്ക് നടത്തുന്ന സർവീസിന് എയർ ഇന്ത്യ ബുക്കിംഗ് തുടങ്ങിയിട്ടുണ്ട്. 10ന് ശേഷം അബുദാബിയിലേക്കും സർവീസുകളുണ്ടാകും. കർശന നിബന്ധനകളോടെയാണ് യു.എ.ഇ. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് പ്രവേശനാനുമതി നൽകിയിട്ടുള്ളത്. യു.എ.ഇയിൽ നിന്ന് വാക്സിനെടുത്തവർക്ക് മാത്രമാണ് അനുമതി. യാത്രയ്ക്ക് മുമ്പ് നടത്തേണ്ട റാപ്പിഡ് പി.സി.ആർ. പരിശോധനയ്ക്ക് കണ്ണൂർ വിമാനത്താവളത്തിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതിനായി പത്തു കൗണ്ടറുകളാണ് തുറന്നിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |