കണ്ണൂർ :സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം സി.പി. എം നേതൃത്വത്തിൽ ആഘോഷിച്ചു. ജില്ലയിലെ 244 പാർട്ടി ഓഫീസുകളിൽ ദേശീയ പതാക ഉയർത്തി. ജില്ല, ഏരിയ, ലോക്കൽ കമ്മിറ്റി ഓഫീസുകളിലാണ് സ്വാതന്ത്ര്യദിനാചരണത്തിന്റെ ഭാഗമായി സി.പി. എം ആഘോഷം സംഘടിപ്പിച്ചത്.
സി.പി. എം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിൽ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ പതാക ഉയർത്തി.പയ്യന്നൂരിൽ ടി. ഐ. മധുസൂദനൻ എം.എൽ.എയും പെരിങ്ങോത്ത് സി. സത്യപാലനും ആലക്കോട്ട് എം. കരുണാകരനും ശ്രീകണ്ഠപുരത്ത് പി .വി. ഗോപിനാഥും തളിപ്പറമ്പിൽ പി .കെ. ശ്യാമളയും മാടായിയിൽ ടി .വി. രാജേഷും പാപ്പിനിശ്ശേരിയിൽ ടി. ചന്ദ്രനും മയ്യിലിൽ ടി .കെ. ഗോവിന്ദനും കണ്ണൂരിൽ എം. പ്രകാശനും എടക്കാട് എൻ. ചന്ദ്രനും അഞ്ചരക്കണ്ടിയിൽ കെ. ഭാസ്കരനും
പിണറായിയിൽ വത്സൻ പനോളിയും തലശ്ശേരിയിൽ എം .സി .പവിത്രനും പാനൂരിൽ പി .ഹരീന്ദ്രനും കൂത്തുപറമ്പിൽ പി. ജയരാജനും മട്ടന്നൂരിൽ പി .പുരുഷോത്തമനും ഇരിട്ടിയിൽ കെ. ശ്രീധരനും പേരാവൂരിൽ വി. ശിവദാസൻ എംപിയുമാണ് പതാക ഉയർത്തിയത്.
ദേശീയ സ്വാതന്ത്ര്യസമരത്തിൽ കമ്മ്യൂണിസ്റ്റുകാർ ധീരമായ പങ്കാണ് വഹിച്ചത്. പൂർണ്ണസ്വാതന്ത്ര്യപ്രമേയം 1921ലെ എ.ഐ.സി.സി. സമ്മേളനത്തിൽ കൊണ്ടുവന്നത് കമ്മ്യൂണിസ്റ്റുകാരനായിരുന്നു. സമാനതകളില്ലാത്ത ത്യാഗോജ്ജ്വലമായ പോരാട്ടങ്ങളിലാണ് കമ്മ്യൂണിസ്റ്റുകാർ അക്കാലത്ത് ഏർപ്പെട്ടിരുന്നത്. സ്വാതന്ത്ര്യദിനത്തിൽ പോലും എ.കെ.ജി. അടക്കമുള്ള നേതാക്കന്മാർക്ക് ജയിലിൽ കിടക്കേണ്ടിവന്നു. സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനും എതിരെ ഉജ്ജ്വലമായ പോരാട്ടം നയിച്ചവരാണ് എ.കെ.ജി. അടക്കമുള്ള നേതാക്കൾ- എം.വി.ജയരാജൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |