പാലക്കുന്ന്: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ ചിങ്ങമാസ നന്ദാർ ദീപത്തിന് തിരി തെളിഞ്ഞു . കർക്കടക സംക്രമ നാളിൽ അടച്ച നട ഇന്നലെ തുറന്നതോടെയാണ് നന്ദാർ ദീപത്തിന് തുടക്കമായത്. അതിന്റെ ഭാഗമായി തിരുവായുധങ്ങളും മറ്റ് സാമഗ്രികളും ശുദ്ധി ചെയ്ത് അനുബന്ധ കർമങ്ങൾ പൂർത്തിയാക്കി. കെട്ടിച്ചുറ്റിയ തെയ്യങ്ങൾ ഭക്തർക്ക് ദർശനം നൽകി. തുടർന്നാണ് നന്ദാർ ദീപത്തിന് തിരി കൊളുത്തിയത്. ചിങ്ങമാസം മുഴുവൻ നന്ദാർ ദീപം കെടാവിളക്കായി ശ്രീകോവിലിൽ പ്രഭ ചൊരിയും. ഒരു കാരണവശാലും ഈ ദീപം അണഞ്ഞു പോകാതിരിക്കാൻ ചിങ്ങമാസം രാവും പകലും പൂജാരിയും ഒരു കാരണവരും ഭണ്ഡാര വീട്ടിൽ സദാസമയവും ഉണ്ടായിരിക്കും. ചുരുക്കം ചില ക്ഷേത്രങ്ങളിൽ മാത്രം അനുഷ്ഠിച്ചുവരുന്ന ചിങ്ങമാസ ആചാരമാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |