കണ്ണൂർ: വയനാട് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് സ്ഥാപിക്കുന്ന എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ ചുമർ ശില്പം പയ്യന്നൂരിലെ ശില്പി ഉണ്ണി കാനായിയുടെ പണിപ്പുരയിലൊരുങ്ങുന്നു.നാല് അടി ഉയരവും നാല് അടി വീതിയുമുള്ളതാണ് അഭിമന്യുവിന്റെ ചുമർ ശില്പം. കളിമണ്ണിൽ ചെയ്ത ശില്പം പ്ലാസ്റ്റർ ഓഫ് പാരീസിൽ മോൾഡ് എടുത്ത ശേഷം ഫൈബർ ഗ്ലാസിലേക്ക് മാറ്റി വെങ്കല നിറം നൽകുകയായിരുന്നു. എസ്.എഫ്.എെ വയനാട് ജില്ലാ സെക്രട്ടറി ജോബിസ് ജയിംസ് ശില്പം വാട്ട്സപ്പിലൂടെ വിലയിരുത്തി അടുത്ത ദിവസം തന്നെ ചുമർ ശില്പം കല്പറ്റയിൽ സ്ഥാപിക്കും.
ഒപ്പം തന്നെ കൊച്ചി ഇടപ്പള്ളിയിലേക്ക് ഇന്ത്യൻ മിൽക്ക്മാൻ ഡോ .വർഗ്ഗീസ് കുര്യന്റെ അർദ്ധകായ ശില്പവും ഉണ്ണികാനായി ഒരുക്കുന്നുണ്ട്. രണ്ടര അടി ഉയരമുള്ള ഫൈബർ ഗ്ലാസ് ശില്പം അവസാന മിനുക്കുപണിയിലാണ്. 24 ന് ശില്പം അനാച്ഛാദനം ചെയ്യുമെന്ന് ഉണ്ണി പറഞ്ഞു. ഇതിന് മുൻപ് കോഴിക്കോട് മിൽമ ഡയറിയിലേക്ക് ഡോ. വർഗ്ഗീസ്സ് കുര്യന്റെ ശില്പം ഉണ്ണി കാനായി നിർമ്മിച്ചു നൽകിയിരുന്നു. തിരുവനന്തപുരം മിൽമ ഹെഡ് ഓഫീസിലേക്കുള്ള വർഗ്ഗീസ് കുര്യന്റെ പൂർണ്ണകായ ശില്പത്തിന്റെ പണിപ്പുരയിലാണ് ഉണ്ണി കാനായി. സഹായികളായി വിനേഷ് കൊയക്കീലും അഭിജിത്തുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |