SignIn
Kerala Kaumudi Online
Friday, 29 March 2024 4.33 AM IST

ഓണക്കിറ്റും ഓണക്കോടികളും വിതരണം ചെയ്തു

onakit
ജനശബ്ദം മാഹി സംഘടിപ്പിച്ച ആദരായണവും, കിറ്റ് വിതരണവും രമേശ് പറമ്പത്ത് എം.എൽ.എ.ഉൽഘാടനം ചെയ്യുന്നു

മാഹി: ജനശബ്ദം മാഹിയുടെ ആഭിമുഖ്യത്തിൽ ആശാ വർക്കർമാർ, നഗര ശുചീകരണ തൊഴിലാളികൾ ഉൾപ്പടെയുള്ള മുന്നൂറിലേറെപ്പേർക്ക് ഓണക്കോടിയും കിറ്റുകളും വിതരണം ചെയ്തു. ചടങ്ങിൽ പൊതുപരീക്ഷകളിൽ നൂറ് ശതമാനം വിജയം കൈവരിച്ച വിദ്യാലയങ്ങളെ അനുമോദിച്ചു.
മാഹി ശ്രീനാരായണ കോളജിൽ ചാലക്കര പുരുഷുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങ് രമേശ് പറമ്പത്ത് എം.എൽ.എ ഉൽഘാടനം ചെയ്തു. മാഹി വിദ്യാഭ്യാസ മേലദ്ധ്യക്ഷൻ ഉത്തമ രാജ് മാഹി മുഖ്യഭാഷണം നടത്തി.
കൊറോണ പ്രതിരോധ പ്രവർത്തനത്തിൽ ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ മാഹി റീജണൽ അഡ്മിനിസ്‌ട്രേറ്റർ ശിവ് രാജ് മീണ, പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ എ.വി. യുസഫ് എന്നിവരെ ഉപഹാരം നൽകി ആദരിച്ചു. ചാലക്കര ഉസ്മാൻ ഗവ: ഹൈസ്‌കൂൾ പ്രധാന അദ്ധ്യാപകൻ എം.മുസ്തഫ ബഹുമതിഫലകം ഏറ്റുവാങ്ങി. ഡോ. എൻ.കെ. രാമകൃഷ്ണൻ, അഡ്വ. പ്രസീന ശ്രീജിത്ത്, കെ.കെ. അനിൽ കുമാർ, ബീന ജേക്കബ്സംസാരിച്ചു. ഇ കെ. റഫീഖ് സ്വാഗതവും ടി.എം.സുധാകരൻ നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, ONAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.