കണ്ണൂർ: ജില്ലയിൽ ഞായറാഴ്ച 778 പേർക്ക് കൊവിഡ് പോസിറ്റീവായി. സമ്പർക്കത്തിലൂടെ 757 പേർക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഏഴു പേർക്കും വിദേശത്തു നിന്നെത്തിയ ഒരാൾക്കും 13 ആരോഗ്യ പ്രവർത്തകർക്കുമാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി 14.57 ശതമാനം.
ഇതോടെ ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകൾ 2,12,389 ആയി. ഇവരിൽ 1146 പേർ ഇന്ന് രോഗമുക്തി നേടിയതോടെ രോഗം ഭേദമായവരുടെ എണ്ണം 2,02,584 ആയി. 1225 പേർ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 7154 പേർ ചികിത്സയിലാണ്. ഇതിൽ 6173 പേർ വീടുകളിലും ബാക്കി 981 പേർ വിവിധ സ്ഥാപനങ്ങളിലുമായാണ് ചികിത്സയിൽ കഴിയുന്നത്.
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ നിലവിൽ നിരീക്ഷണത്തിലുള്ളത് 32,188 പേരാണ്. ഇതിൽ 31,252 പേർ വീടുകളിലും 936 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |