പേരാവൂർ: പേരാവൂരിലെ മാദ്ധ്യമപ്രവർത്തകരുടെ മക്കളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ ഫാബി വലിയേടത്ത്, സി.ബി. ദേവദത്ത്, നന്ദു കൃഷ്ണ എന്നിവരെയാണ് പ്രസ് ക്ലബ് അനുമോദിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ്
അനൂപ് നാമത്ത് അദ്ധ്യക്ഷത വഹിച്ചു. പേരാവൂർ ഡിവൈ.എസ്.പി എ.വി. ജോൺ വിദ്യാർത്ഥികൾക്കുള്ള ഉപഹാരങ്ങൾ കൈമാറി. സംസ്ഥാന മാദ്ധ്യമ അവാർഡ് ജേതാവ് നാസർ വലിയേടത്തിനെയും ചടങ്ങിൽ ആദരിച്ചു. പത്രപ്രവർത്തക അസോസിയേഷൻ ജില്ലാ കമ്മിറ്റിയംഗം സി. ബാബു പ്രസ് ക്ലബിന്റെ ഉപഹാരം കൈമാറി. സജേഷ് നാമത്ത്, സജി ജോസഫ്, തോമസ് അലക്സ്, ധോണിഷ് ചാക്കോ, ചിസ്നേഷ് കാക്കര, ബബീഷ് ബാലൻ, കെ.ആർ.തങ്കച്ചൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |