SignIn
Kerala Kaumudi Online
Thursday, 25 April 2024 12.04 AM IST

കണ്ണൂർ ജില്ലാ കോൺഗ്രസിന് ഹൈടെക് ആസ്ഥാന മന്ദിരം

dcc

ഉദ്ഘാടനം അടുത്ത ആഴ്ച ഓൺലൈനായി രാഹുൽ ഗാന്ധി നിർവഹിക്കും

കണ്ണൂർ: ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആസ്ഥാന മന്ദിരം അടുത്ത ആഴ്ച ഉദ്ഘാടനം ചെയ്യും. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പിയെ ഓൺലൈനിൽ പങ്കെടുപ്പിച്ച് ഉദ്ഘാടനം നടത്താനാണ് കെ.പി.സി.സി. അദ്ധ്യക്ഷൻ കെ.സുധാകരന്റെയും ഡി.സി.സി അദ്ധ്യക്ഷൻ സതീശൻ പാച്ചേനിയുടെയും ശ്രമം. ഡൽഹിയിലുള്ള കെ. സുധാകരൻ ഇക്കാര്യം രാഹുൽ ഗാന്ധിയെ അറിയിക്കും.

പാമ്പൻ മാധവൻ റോഡിലാണ് ഓഫീസ് നിർമ്മിച്ചിട്ടുള്ളത്. അന്തരിച്ച മുൻ ഡി.സി.സി പ്രസിഡന്റ് കെ. സുരേന്ദ്രന്റെ നേതൃത്വത്തിൽ അടിത്തറയും താഴത്തെ നിലയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ രൂപകൽപ്പനയും പൂർത്തീകരിച്ചിരുന്നു. 6,500 ചതുരശ്രയടി വിസ്തീർണത്തിൽ മൂന്നുനിലകളുള്ള കെട്ടിടത്തിന്റെ രണ്ടു നിലകളുടെ നിർമാണ പ്രവൃത്തിയാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. വിശാലമായ പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. താഴത്തെ നിലയിൽ ആധുനിക സജ്ജീകരണങ്ങളോടെയുള്ള കോൺഫറൻസ് ഹാളും വാർത്താസമ്മേളനത്തിന് സൗകര്യപ്രദമായ ആധുനിക സംവിധാനവും ഒരുക്കിയിട്ടുണ്ട്. എല്ലാ പോഷക സംഘടനകളുടെയും ഓഫീസുകൾ പ്രവർത്തിക്കാൻ സൗകര്യപ്രദമായ മുറികളും നവമാദ്ധ്യമ ഇടപെടലുകൾക്കും മറ്റ് എെ.ടി സംബന്ധമായ ആവശ്യങ്ങൾക്കും ഉപകരിക്കുന്ന പ്രത്യേക സൗകര്യങ്ങോടു കൂടിയ മുറികളും സജ്ജീകരിച്ചിട്ടുണ്ട്. കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരന് ക്യാമ്പ് സൗകര്യം ഒരുക്കുന്നതിനായി പ്രത്യേകം സജ്ജീകരിച്ച ഓഫീസ് റൂമും ഡി.സി.സി അദ്ധ്യക്ഷന്റെ ഓഫീസ് മുറികളും താഴത്തെനിലയിൽ തന്നെ പ്രവർത്തിക്കും. റിസപ്ഷൻ കൗണ്ടറും കിച്ചനും ഗ്രൗണ്ട് ഫ്‌ളോറിലുണ്ട്.

ഒന്നാം നിലയിൽ 1,000 പേർ ക്ക് ഇരിക്കാൻ കഴിയുന്ന വിശാലമായ ഒാഡിറ്റോറിയവും ആധുനിക ലൈബ്രറി സൗകര്യവും ഒരുക്കിയിട്ടുണ്ട്. അതിഥികൾക്കു താമസിക്കാനുള്ള റൂമുകളും ഡോർമെറ്ററി സൗകര്യത്തിനുള്ള റൂമുകളും ഒന്നാം നിലയിൽ സജ്ജീകരിച്ചിട്ടുണ്ട്. ഓഫീസ് നിർമാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായിരുന്ന മുഴുവൻ ബാദ്ധ്യതകളും തീർത്തു

-സതീശൻ പാച്ചേനി, ഡി.സി.സി പ്രസിഡന്റ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, DCC
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.