SignIn
Kerala Kaumudi Online
Friday, 19 April 2024 2.46 PM IST

സ്വകാര്യ ട്യൂഷൻ സെന്ററിലെ ക്ലാസെടുപ്പ്​; സർവകലാശാല സിൻഡിക്കേറ്റ് അംഗത്തിനെതിരെ നടപടിയില്ല

tution

കണ്ണൂർ: സ്വകാര്യ ട്യൂഷൻ സെന്ററിൽ ക്ലാസെടുത്ത വിഷയത്തിൽ കണ്ണൂർ സർവ്വകലാശാല സിൻഡിക്കേറ്റ് അംഗത്തിനെതിരായ നടപടി മരവിപ്പിച്ചു. കണ്ണൂർ സിൻഡിക്കേറ്റ് അംഗമായ തലശ്ശേരിയിലെ അദ്ധ്യാപകന്റെ പ്രൈവറ്റ് ട്യൂഷൻ സംബന്ധിച്ച പരാതിയിൽ കൈകൊണ്ട ശിക്ഷാനടപടിയാണ്​ മരവിപ്പിച്ചത്​. സ്വകാര്യ ട്യൂഷൻ സ്ഥാപനനടത്തിപ്പിൽ പങ്കാളിയായതിന്റെ പേരിൽ ഇദ്ദേഹത്തിനെതിരെ അച്ചടക്ക നടപടി കൈക്കൊള്ളണമെന്ന്​ സംസ്ഥാന വിജിലൻസ് ഡയറക്​ടറുടെ അന്വേഷണ റിപ്പോർട്ടുണ്ടായിരുന്നു.

നിലവിൽ തലശ്ശേരിയിൽ ജോലിചെയ്യുന്ന അദ്ധ്യാപകനെ കണ്ണൂർ ജില്ലയിൽ നിന്നും ഉടനടി സ്ഥലംമാറ്റാനായിരുന്നു വിജിലൻസ് ശിപാർശ. ഇത് രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്ന് മരവിപ്പിച്ചതായാണ്​ ആക്ഷേപം. വിജിലൻസ് ഡയറക്​ടറുടെ അന്വേഷണ റിപ്പോർട്ടി​ന്റെ അടിസ്ഥാനത്തിലാണ് ബ്രണ്ണൻ കോളജിലെ രണ്ട് അദ്ധ്യാപകർക്കെതിരെയും കണ്ണൂർ കൃഷ്​ണമേനോൻ വനിത കോളേജിലെ ഒരു അദ്ധ്യാപികക്കെതിരെയും സർക്കാർ നടപടി കൈക്കൊണ്ടത്. ശിക്ഷനടപടിയുടെ ഭാഗമായി രണ്ട് അദ്ധ്യാപകരെ കണ്ണൂരിന് പുറത്തുള്ള ജില്ലയിലേക്ക് സ്ഥലംമാറ്റിയിരുന്നു. എന്നാൽ ഇദ്ദേഹത്തിനെതിരെയുള്ള നടപടി പിന്നീട്​ സർക്കാർ മരവിപ്പിക്കുകയായിരുന്നു. സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ട് ആറുമാസം പിന്നിട്ടിട്ടും ഉന്നത സ്വാധീനത്തിലാണ് ശിക്ഷാനടപടി മരവിച്ചതെന്ന് ആരോപണമുണ്ട്. പയ്യന്നൂരിലുള്ള ഒരു സ്വകാര്യ ട്യൂഷൻ സ്ഥാപനവുമായി ബന്ധപ്പെട്ട് ഈ അദ്ധ്യാപകർ പ്രവർത്തിക്കുന്നതായാണ് വിജിലൻസ് കണ്ടെത്തിയിരുന്നത്.

നിലപാടിൽ നിന്നുള്ള പിൻമാറ്റം

സർവീസ് ചട്ടങ്ങൾ പരസ്യമായി ലംഘിച്ച് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സർക്കാർ കോളേജ് അദ്ധ്യാപകർ ട്യൂഷനെടുക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് പ്രൈവറ്റ് ട്യൂഷൻ കർശനമായി നിയന്ത്രിക്കുന്നതിന് ഒരൂ വിജിലൻസ് സെൽ രൂപവത്​കരിക്കാൻ സർക്കാർ ഉത്തരവ് നിലവിലിരിക്കെയാണ് പ്രഖ്യാപിച്ച ശിക്ഷ നടപ്പാക്കാതെ ഉരുണ്ടുകളിക്കുന്നത്..

അദ്ധ്യാപകനെതിരെ മാതൃകപരമായ ശിക്ഷാ നടപടികൾ കൈകൊള്ളണം . സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ട് ആറുമാസം പിന്നിട്ടിട്ടും ഉന്നത സ്വാധീനത്തിലാണ് ശിക്ഷാനടപടി മരവിച്ചത്-സേവ് യൂണിവേഴ്​സിറ്റി കാമ്പയിൻ കമ്മിറ്റി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.