SignIn
Kerala Kaumudi Online
Saturday, 20 April 2024 2.54 AM IST

റിസർവ്വേഷനില്ലാതെ പ്രത്യേക എക്സ്പ്രസ് ട്രെയിൻ ഇന്നു മുതൽ: ഹാൾട്ടിൽ സ്റ്റോപ്പില്ല

train

കണ്ണൂർ : മംഗളൂരു ഭാഗത്തേക്ക് യാത്ര ചെയ്യുന്നവരുടെ യാത്രദുരിതത്തിന് പരിഹാരമായി റിസർവ്വേഷനില്ലാതെ പ്രത്യേക എക്സ്പ്രസ് ട്രെയിൻ ഇന്ന് മുതൽ സർവ്വീസ് തുടങ്ങും.കണ്ണൂരിൽ നിന്നും മംഗ്ളൂരിലേക്കുള്ള റിസർവ്വേഷൻ കോച്ചില്ലാത്ത ആദ്യ എക്സ് പ്രസ് ട്രെയിനാണിത്.

കൊവിഡിന് മുമ്പ് ഇതേ റൂട്ടിൽ ഓടിയ പാസഞ്ചർ ട്രെയിനിന് സമാനമായ സമയമാണ് ഈ ട്രെയിനിനും. രാവിലെ മംഗ്ളൂരിലേക്കും വൈകിട്ട് കണ്ണൂരിലേക്കും ദിവസേന സ‌വ്വീസ് നടത്തും.12 ജനറൽ കോച്ചുകളും രണ്ട് ലഗേജ് ബ്രേക്ക് കോച്ചുകളുമാണുള്ളത്.രാവിലെ 7.40ന് പുറപ്പെട്ട് 10.55 മംഗ്ളൂരു സെൻട്രലിലെത്തും. വൈകിട്ട് 5.05ന് മംഗ്ളൂരു സെൻട്രലിൽ നിന്ന് പുറപ്പെട്ട് 8.40ന് കണ്ണൂരിലെത്തും.

നോക്കുകുത്തികളായി ഹാൾട്ട് സ്റ്റേഷനുകൾ

വൈകിയെങ്കിലും ഇന്നുമുതൽ റിസർവേഷൻ ഇല്ലാത്ത ട്രെയിനുകൾ കണ്ണൂർ-മംഗളൂരു പാതയിൽ ഓടിത്തുടങ്ങുമ്പോഴും പരിഗണനയില്ലാതെ ഹാൾട്ട് സ്റ്റേഷനുകൾ.പാസഞ്ചർ ട്രെയിനുകൾ മാത്രം നിർത്തിയിരുന്ന ഈ സ്റ്റേഷനുകളുടെ നിലനിൽപ് തന്നെ ഇല്ലാതാക്കുന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.
അഞ്ചു മാസമായി ഓടുന്ന ഷോർണൂർ-കണ്ണൂർ-ഷോർണൂർ മെമു(06023\06024) ധർമ്മടം,മുക്കാളി,നാദാപുരം റോഡ്,ഇരിങ്ങൽ,വെള്ളറക്കാട്,ചേമഞ്ചേരി,വെള്ളയിൽ സ്‌റ്റേഷനുകളിൽ നിർത്താറില്ല. ഇന്നുമുതൽ ഓടുന്ന കണ്ണൂർ മംഗളൂരു അൺറിസർവ്ഡ് ട്രെയിൻ ചിറക്കൽ,ചന്തേര,കളനാട് എന്നിവിടങ്ങളിൽ നിർത്തില്ല. നാലു പാസഞ്ചർ ട്രെയിനുകൾ നിർത്തിയിരുന്ന സ്റ്റേഷനുകളാണ് ഇത്തരത്തിൽ അവഗണിക്കപ്പെടുന്നത്.

മംഗളൂരിലേക്ക് സമയക്രമം

വളപട്ടണം 7.49, പാപ്പിനിശേരി 7.54, കണ്ണപുരം 7.59,പഴയങ്ങാടി 8.07, ഏഴിമല 8.13, പയ്യന്നൂർ 8,21, തൃക്കരിപ്പൂർ 8.27, ചെറുവത്തൂർ 8.42, നീലേശ്വരം 8.54,കാഞ്ഞങ്ങാട് 9.04, ബേക്കൽ കോട്ട 9.09, കോട്ടിക്കുളം 9.19,കാസർകോട് 9.34, കുമ്പള 9.44, ഉപ്പള 9.52, മഞ്ചേശ്വരം 10.09, മംഗ്ളൂരു സെൻട്രൽ-10.55

കണ്ണൂരിലേക്ക് സമയക്രമം

ഉള്ളാൽ 5.22,മഞ്ചേശ്വരം 5.30,ഉപ്പള 5.37, കുമ്പള 5.49, കാസർകോട് 5.59, കോട്ടിക്കുളം 6.09, ബേക്കൽ കോട്ട 6.15, കാഞ്ഞങ്ങാട് 6.39, നീലേശ്വരം 6.49, ചെറുവത്തൂർ-6.55, തൃക്കരിപ്പൂർ 7.05, പയ്യന്നൂർ 7.14, ഏഴിമല 7.21, പഴയങ്ങാടി 7.29, കണ്ണപുരം 7.36, പാപ്പിനിശേരി 7.41, വളപട്ടണം 7.46, കണ്ണൂർ 7.55


ഇന്നു മുതൽ ആരംഭിക്കുന്ന കണ്ണൂർ മംഗലാപുരം നോൺ റിസർവേഷൻ ട്രെയിനിന് ചന്തേരയിൽ സ്റ്റോപ്പില്ലാത്തത് നിർഭാഗ്യകരമാണ്. റെയിൽവെ ഗതാഗതം ആരംഭിച്ചതുമുതൽ പ്രദേശവാസികൾ ട്രെയിൻ യാത്രക്ക് ആശ്രയിച്ചിരുന്നത് ചന്തേരയേയാണ്. ഉദിനൂർ, തടിയൻ കൊവ്വൽ , കിനാത്തിൽ, കുണ്ടു പടന്ന, ചന്തേര തുടങ്ങിയ പ്രദേശങ്ങളിലെ വിദ്യാർത്ഥികളടക്കമുള്ളവരും മംഗലാപുരത്തേക്കുള്ള രോഗികളടക്കമുള്ളവർക്കും കൂടുതൽ യാത്രാസൗകര്യം ലഭിക്കാൻ ചന്തേര ട്രെയിൻ ഹാൾട്ടിൽ പുതിയ പാസഞ്ചർ ട്രെയിനിന് സ്റ്റോപ് അനുവദിക്കേണ്ടത് അനിവാര്യമാണ്-പി.വി. ആദർശ് , കിനാത്തിൽ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.