SignIn
Kerala Kaumudi Online
Wednesday, 17 April 2024 1.03 AM IST

ഖനനത്തിനെതിരെ കടുത്ത പ്രതിഷേധം: അരുത്, പൂവത്താറിനെ കൊല്ലരുത്

poovathar
പൂവത്താറിനെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് എ.ഐ.വൈ.എഫിന്റെ നേതൃത്വത്തിൽ തോലമ്പ്രയിൽ നടന്ന ലഘുലേഖ വിതരണം കെ.വി.രജീഷ് ഉദ്ഘാടനം ചെയ്യുന്നു

പേരാവൂർ : ഒരു നാടിന്റെ പച്ചതുരുത്തിനെ നശിപ്പിക്കുന്നവർക്കെതിരെ പ്രകൃതി സ്നേഹികൾ കൈകോർക്കുന്നു.പൂവത്താറിനെ കൊല്ലരുത് പൂവത്താറിൽ കരിമരുന്ന് പ്രയോഗം വേണ്ട . പൂവത്താറിനെ രക്ഷിക്കുക . പൂവത്താറിനെ ഇക്കോ ടൂറിസം കേന്ദ്രമാക്കുക ... എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വിവിധ സംഘടനകൾ ഇതിനകം രംഗത്തെത്തിക്കഴിഞ്ഞു.

മാലൂർ പുരളിമല കുന്നുകളുടെ ഇടയിലൂടൊഴുകുന്ന പൂവത്താർക്കുണ്ട് എന്ന അരുവി പ്രദേശത്ത് വീണ്ടും തുടങ്ങാനിരിക്കുന്ന ക്വാറിക്കെതിരെയാണ് നാട്ടുകാർ രംഗത്തുവന്നിരിക്കുന്നത്.മൺപാതയോരത്തിന്റെ ഒരു വശത്തു ക്വാറികളും മറുവശത്തു റബ്ബർ തോട്ടവും അതിന്റെ മുകളിലെ കുന്നിൽ വാഴയും കവുങ്ങും അവയ്ക്കു അതിരായി ഒഴുകുന്ന നീർച്ചാലും. ഉരുളൻ കല്ലുകളും അഗാധ ഗർത്തങ്ങളും ഉള്ള അരുവി മഴക്കാലത്ത് അപകടകാരിയാവുമെന്ന് കണ്ടാൽ തന്നെ അറിയാം. ശ്രദ്ധിച്ചു നടന്നില്ലെങ്കിൽ അപകടം ഉറപ്പ്. നാട്ടിന് ശുദ്ധജലം ആവോളം നൽകുന്ന അരുവിയും പ്രദേശങ്ങളും മറ്റുള്ളവയെപ്പോലെ പക്ഷികൾക്കും ആവാസമൊരുക്കുന്നുണ്ട്. അടുത്തടുത്തായി മലനിരകൾ, പശ്ചിമഘട്ടനിരകളുടെ നീണ്ടുകിടക്കുന്ന കാടുകൾ. ഒരു ജൈവ വ്യവസ്ഥ ഇല്ലാതായാൽ അത് പ്രകൃതിയിൽ ഒരുപാട് മാറ്റങ്ങൾക്കു കാരണമാകും.

തെളിനീരുറവ,പക്ഷികളുടെ ആവാസകേന്ദ്രം

കൂറ്റൻ കരിങ്കൽ പാളികൾക്കിടയിലൂടെ ഒഴുകുന്ന അരുവി ,ഈ കടുത്ത വേനലിലും പ്രകൃതി തീർത്ത കരിങ്കൽ ഭിത്തിയിൽ നിന്നും കിനിഞ്ഞിറങ്ങുന്ന തെളിനീരുറവ, അതാണ് പൂവത്താറിന് കുടിവെള്ളം നൽകുന്നത്. അതില്ലാതായാൽ പിന്നെ കിണറുകൾ വരളും.ചെങ്കുത്തായ പാറകളും അരുവിയിൽ ചിതറിക്കിടക്കുന്ന ഉരുളൻ കല്ലുകളും നിറഞ്ഞ പ്രദേശമാണിത്.വിവിധ ദേശാടനപക്ഷികളുടെ തനതു ആവാസകേന്ദ്രമാണ്. മുൾക്കാടുകൾ, ചെറുപഴങ്ങളുള്ള കുറ്റിച്ചെടികൾ ഇവ കൂടുതലായത്‌ ബുൾബുളുകളുടെ പ്രധാനകേന്ദ്രം കൂടിയാണിത്. മഞ്ഞച്ചിന്നൻ ബുൾബുളുകളുടെ വലിയൊരു കൂട്ടം ഇവിടെ എപ്പോഴുമുണ്ടാകും. ഇരട്ട തലച്ചികളും ഇവിടെയുണ്ട്.


ലഘുലേഖയുമായി എ. ഐ. വൈ. എഫ്

എ .ഐ .വൈ .എഫ് കൂത്തുപറമ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മാലൂരിലെ പൂവത്താർ പ്രദേശത്തെ വീടുകളിലും കടകളിലും ലഘു രേഖ വീതരണം ചെയ്തു. ഒരു പഞ്ചായത്തിൽ ചുരുങ്ങിയത് ഒരു ടൂറിസം കേന്ദ്രമെന്ന സർക്കാറിന്റെ ലക്ഷ്യം കൈവരിക്കാൻ പൂവത്താർ മേഖലയെ ഇക്കോ ടൂറിസം കേന്ദ്രമാക്കി മാറ്റണമെന്ന് എ.ഐ.വൈ.എഫ് ആവശ്യപ്പെട്ടു. ടൂറിസം മേഖലയിലെ തൊഴിൽ സാദ്ധ്യതകൾ കൂടി കണക്കിലെടുക്കണം. ലഘുരേഖയുടെ പ്രകാശനം എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി കെ.വി രജീഷ് നീർവഹിച്ചു. മണ്ഡലം പ്രസിഡന്റ് കെ.വി സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഷൈമ കോമത്ത് ഷിജു പി . രാഹുൽ ,സി . ശ്രീരാഗ് അക്ഷയ കെ. സവിത്ത് ഇ . രജീഷ് കാരാട്ട് നിധിൻ കെ .എന്നിവർ സംസാരിച്ചു. ഇ.കെ. അനിൽകുമാർ സ്വാഗതവും എൻ സി ഷിനോജ് നന്ദിയും പറഞ്ഞു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.