SignIn
Kerala Kaumudi Online
Thursday, 25 April 2024 5.56 PM IST

സംഗീതത്തിലും ചിത്രകലയിലും അഭിരമിച്ച ദ്വന്ദവ്യക്തിത്വം

raveendran
ഗായകനും, ചിത്രകാരനുമായ രവീന്ദ്രനാഥ് താൻ വരച്ച ചിത്രം നടൻ രജനികാന്തിന് സമ്മാനിക്കുന്നു.

തലശ്ശേരി: തലശ്ശേരിയുടെ ചിത്രകല, സംഗീതപാരമ്പര്യത്തെ രാജ്യാന്തരങ്ങളിൽ എത്തിച്ച അതുല്യ ഗായകനും ചിത്രകാരനുമായിരുന്നു ചെന്നൈയിൽ നിര്യാതനായ രവീന്ദ്രനാഥ് എന്ന രവി പാലയാട്.
പ്രശസ്ത നാടക ചലച്ചിത ഗായികയായിരുന്ന സഹോദരി പാലയാട് യശോദയ്ക്കൊപ്പം തലശ്ശേരി ഫ്രണ്ട്സ് ഓർക്കസ്ട്രയിലൂടെ രവീന്ദ്രനാഥ്, ശ്യാം പ്രകാശ്, പാലയാട് മോഹനൻ എന്നിവരുൾപ്പെട്ട ഗായക സംഘവുമായി രാജ്യത്തിനകത്തും പുറത്തും നൂറുകണക്കിന് വേദികളിൽ ഗാനമേളകൾ നടത്തിയിരുന്നു.
മൂന്നുപതിറ്റാണ്ട് മുമ്പ് ചെന്നൈയിലേക്ക് താമസം മാറ്റിയ രവീന്ദ്രനാഥ്, ഒട്ടേറെ തമിഴ് മലയാളം ചലച്ചിത്രഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ചിത്രയടക്കമുള്ള ഗായികമാരോടൊപ്പം യുഗ്മഗാനങ്ങളും ആലപിച്ചിരുന്നു. അഞ്ച് ഭാഷാ ചലച്ചിത്രങ്ങൾക്ക് ഡബ്ബിംഗ് നടത്തുന്ന പ്രശസ്ത ശബ്ദകലാകാരി ശ്രീജയാണ് ഭാര്യ.
പോട്രൈറ്റ് രചനയിലും, ലാൻഡ്സ്‌കേപ്പിലും ഒരുപോലെ കൈവഴക്കമുള്ള ചിത്രകാരൻ കൂടിയാണ് രവീന്ദ്രനാഥ്. ഒട്ടേറെ ഏകാംഗ ചിത്രപ്രദർശനങ്ങൾ നടത്തിയിട്ടുള്ള ഈ കലാകാരന്റെ മികവാർന്ന രചനകൾ, രജനീകാന്ത് മുതൽ മമ്മൂട്ടി വരെയുള്ള താര രാജാക്കന്മാരുടെ വീടുകളിലെ ചുമരുകൾ അലങ്കരിക്കുന്നുണ്ട്. ചിത്രകലയിൽ റിയലിസ്റ്റ് രചനാരീതി മുറുകെ പിടിക്കുന്ന ഈ കലാകാരൻ, സംഗീതത്തിൽ മെലോഡിയോസ് ഗാനങ്ങളെ ഹൃദയത്തോട് ചേർത്തുവയ്ക്കുന്നു. മലയാള ചലച്ചിത്രഗാനത്തിന്റെ വസന്തകാലമായ എഴുപതുകളിലെ ഗാനങ്ങൾ തെല്ലും തനിമ ചോരാതെ പുനരവതരിപ്പിക്കാനുള്ള രവീന്ദ്രനാഥിന്റെ സർഗ്ഗവൈഭവം അപാരമാണ്. മകൾ രവീണ രവി തമിഴിലെ നായികനടിയാണ്. നിത്യഹരിത നായകൻ എന്ന മലയാളം സിനിമയിലും രവീണ നായികയായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, OBITUARY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.