പഴയങ്ങാടി: മൂന്നു കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ പഴയങ്ങാടി പൊലീസ് അറസ്റ്റു ചെയ്തു. മാട്ടൂൽ നോർത്ത് കക്കാടൻ ചാൽ സ്വദേശി എൻ. നിസാർ (35), കാഞ്ഞങ്ങാട് അജാനൂർ സ്വദേശി സി.എച്ച് മുഹമ്മദ് നബീൽ (26) എന്നിവരാണ് അറസ്റ്റിലായത്.
രാത്രികാല പട്രോളിംഗിനിടെ സംശയം തോന്നിയ ആൾട്ടോ കാർ പഴയങ്ങാടി ബീവി റോഡിലെ സുൽത്താൻ കനാൽ പാലത്തിന് സമീപത്തായി നിർത്തിയിട്ടിരിക്കുന്നത് ശ്രദ്ധയിൽപെട്ട പൊലീസ് സംഘം പരിശോധന നടത്തിയപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. പഴയങ്ങാടി പ്രിൻസിപ്പൾ എസ്.ഐ കെ. ഷാജു, എ.എസ്.ഐ രാജീവൻ, സി.പി.ഒ സിറാജ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |