കണ്ണൂർ: ഫിസിക്സിൽ കണ്ണൂർ സർവ്വകലാശാലയിൽ നിന്നും ഡോക്ടറേറ്റ് നേടി ദമ്പതികളായ ശരത് രവിയും രാഖി ശ്രീധരനും. രാമന്തളിയിലെ ഡോ. രാമന്തളി രവിയുടെയും ശാരദ രവിയുടെയും മകനായ ശരത് രവി കണ്ണൂർ എൻജിനീയറിംഗ് കോളേജിലെ അദ്ധ്യാപകനാണ്. മട്ടന്നൂർ ഉരുവച്ചാലിലെ കെ.കെ. ശ്രീധരന്റെയും എ.വി. റാണിയുടെയും മകളാണ് രാഖി .
ലേസർ രശ്മികൾ വസ്തുക്കളിൽ കൂടി കടന്നു പോകുമ്പോൾ വസ്തുക്കൾക്കും രശ്മികൾക്കും സംഭവിക്കുന്ന മാറ്റങ്ങളെ കുറിച്ചുള്ള വിഷയത്തിലാണ് ഇവർ പഠനം നടത്തിയത്. കണ്ണിനെ ലേസർ രശ്മികളിൽ നിന്നും പ്രതിരോധിക്കുന്ന ഓർഗാനിക്ക് വസ്തുക്കളെ പറ്റിയുള്ള പഠനമാണ് രാഖി ശ്രീധരൻ നടത്തിയത്. ഒപ്റ്റിക്കൽ ഡാറ്റകൾ കടത്തിവിടുമ്പോഴുണ്ടാകുന്ന പ്രസരണനഷ്ടത്തെ ലഘൂകരിക്കുന്നതിനുള്ള പഠനമാണ് ശരത് രവിയ്ക്ക് അംഗീകാരം നേടിക്കൊടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |