SignIn
Kerala Kaumudi Online
Tuesday, 23 April 2024 1.40 PM IST

കാസർകോട് ഡി.സി.സി പ്രസിഡന്റായി പി.കെ. ഫൈസൽ ചുമതലയേറ്റു

dcc
കാസർകോട് ഡി സി സി പ്രസിഡന്റ് ആയി പി കെ ഫൈസൽ ചുമതലയേൽക്കുന്നു. കെ പി സി സി പ്രസിഡന്റ് കെ. സുധാകരൻ, രാജ്‌മോഹൻ ഉണ്ണിത്താൻ എം പി, അഡ്വ. സി കെ ശ്രീധരൻ എന്നിവർ സമീപം

കാസർകോട്: ജില്ലാ കോൺഗ്രസിന്റെ പുതിയ പ്രസിഡന്റായി പി.കെ. ഫൈസൽ ചുമതലയേറ്റു. ഇന്നലെ കാലത്ത് ഡി.സി.സി. ഓഫീസിൽ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്റെ സാന്നിദ്ധ്യത്തിലാണ് ഫൈസൽ പുതിയ അദ്ധ്യക്ഷനായി ചുമതലയേറ്റത്. സ്ഥാനമൊഴിയുന്ന ഹക്കീം കുന്നിൽ ചുമതല കൈമാറി.

വെള്ളത്തിൽ ഉപ്പിട്ടാൽ എന്ന പോലെ കോൺഗ്രസ് പരിപാടികളിൽ ലയിച്ചു ചേരുന്ന ഫൈസലിന് ജില്ലയിലെ കോൺഗ്രസ് പ്രവർത്തകരെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകാൻ കഴിയുമെന്ന് സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് കെ. സുധാകരൻ പറഞ്ഞു. അഭിപ്രായ വിത്യാസങ്ങളെല്ലാം മാറ്റിവച്ചു പ്രവർത്തകർക്ക് പറയാനുള്ളത് കേൾക്കാൻ തയ്യാറായി സംഘടനയെ മുന്നോട്ട് നയിക്കാൻ കെ .പി .സി.സി യുടെ സർവ്വ പിന്തുണയും ഫൈസലിന് നൽകുമെന്നും കെ. സുധാകരൻ പറഞ്ഞു.

രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. മുഖ്യപ്രഭാഷണം നടത്തി.ഹക്കിം കുന്നിൽ അദ്ധക്ഷത വഹിച്ചു. യു.ഡി.എഫ്. ജില്ലാ ചെയർമാൻ സി.ടി. അഹമ്മദലി, എം.എൽ.എമാരായ എൻ.എ. നെല്ലിക്കുന്ന്, എ.കെ.എം. അഷ്റഫ്, കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണൻ, കെ.പി.സി.സി. വൈസ് പ്രസിഡന്റ് അഡ്വ. സി.കെ. ശ്രീധരൻ, സെക്രട്ടറി ബാലകൃഷ്ണൻ പെരിയ, പി.എ. അഷ്റഫലി, ഡോ. ഖാദർ മാങ്ങാട്, എം. പി. ജോസഫ്, അഡ്വ. കെ .കെ. രാജേന്ദ്രൻ, ഖാദർ മാങ്ങാട്, കരുൺ താപ്പ, ജെയിംസ്, സാജിദ് മൗവ്വൽ തുടങ്ങിയ നേതാക്കൾ സംബന്ധിച്ചു.

എം. സി പ്രഭാകരൻ സ്വാഗതം പറഞ്ഞു. ചടങ്ങിൽ സംബന്ധിക്കാൻ എത്തിയ കെ സുധാകരന് പ്രവർത്തകർ വരോചിതമായ വരവേൽപ്പാണ് നൽകിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.