SignIn
Kerala Kaumudi Online
Wednesday, 17 April 2024 3.07 AM IST

ഗണിതവഴി ലളിതമാക്കിയ കൃഷ്ണദാസിന് സംസ്ഥാന അംഗീകാരം

krishnadas
കൃഷ്ണദാസ് പലേരി കുട്ടികൾക്കൊപ്പം പഠനയാത്രയിൽ

തൃക്കരിപ്പൂർ: ഗണിതത്തെ ഇഷ്ടവിഷയമാക്കാൻ ഒട്ടേറെ പഠനതന്ത്രങ്ങൾ ആവിഷ്ക്കരിച്ച് നടപ്പാക്കി കുട്ടികളെ മികവിന്റെ വഴിയിലേക്ക് നയിച്ച തളങ്കര പടിഞ്ഞാറ് ജി .എൽ. പി സ്കൂളിലെ കൃഷ്ണദാസ് പലേരിക്ക് സംസ്ഥാന തല അംഗീകാരം. പ്രൈമറി വിഭാഗത്തിലെ സംസ്ഥാന അവാർഡാണ് ഇദ്ദേഹത്തെ തേടിയെത്തിയത്.

പൊതു വിദ്യാലയങ്ങളിലെ ഗണിത ലാബുകളുടെ രൂപീകരണം, ഗണിതോത്സവങ്ങളുടെ നടത്തിപ്പ് തുടങ്ങിയവയുടെ ആശയ രൂപീകരണത്തിലും സംഘടനത്തിലും നിർണായകമായ സംഭാവനകൾ നൽകിയിട്ടുണ്ട്

ഈ തൃക്കരിപ്പൂർ തലിച്ചാലം സ്വദേശി. . രണ്ട് പാഠ്യപദ്ധതി പരിഷ്കരണസമിതികളിൽ അംഗമായ കൃഷ്ണദാസ് പ്രൈമറി വിഭാഗം ഗണിത കോർ ഗ്രൂപ്പ്, സ്‌റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് എന്നിവയിൽ പ്രവർത്തിച്ചിട്ടുണ്ട്. എ .യു. പി. എസ് ആലന്തട്ട, ജി .എസ്. ബി. എസ് കുമ്പള, ജി.യു.പി.എസ് കൊടിയമ്മ, ജി .ജെ. ബി .എസ് മുഗു, ജി .ജെ .ബി. എസ് പേരാൽ എന്നീ വിദ്യാലയങ്ങളിൽ അദ്ധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ട്.28 വർഷത്തെ സർവീസിനിടയിൽ 20 വർഷം അദ്ധ്യാപകനായും 8 വർഷം സമഗ്രശിക്ഷയിൽ അദ്ധ്യാപക പരിശീലകനുമായിരുന്നു.

പുഴയറിവ് തൊട്ട് രസഗണിതം വരെ

തളങ്കര പടിഞ്ഞാറ് ജി .എൽ. പി സ്കൂളിൽ കുട്ടികളിൽ പരിസ്ഥിതിചിന്ത വളർത്തുന്നതിന് രൂപവൽക്കരിച്ച 'പുഴയറിവ് ', ഗണിത ശാസ്ത്ര പ്രശ്ന പരിഹരണത്തിനുള്ള 'രസഗണിതം' എന്നീ പദ്ധതികൾ ആവിഷ്കരിച്ചത് കൃഷ്ണദാസ് പലേരിയാണ്.

കൊവിഡ് കാലത്ത് കുട്ടികളിൽ മാനസികോല്ലാസം വളർത്തുന്നതിനും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും വീടുകളിലേക്ക് കയറിച്ചെന്നും നടത്തിയ വീട്ടിലൊരു ലൈബ്രറി, ഓൺലൈൻ മാജിക്, പ്രശസ്ത അതിഥികളുമായുള്ള സംവാദം എന്നിവ ആവിഷ്കരിച്ചതിലും ഇദ്ദേഹത്തിന് മുഖ്യപങ്കുണ്ട്. ഗിഫ്റ്റഡ് കുട്ടികൾക്ക് വേണ്ടിയുള്ള സിനിമാ നിർമ്മാണവുമായി ബന്ധപ്പെട്ട് നിരവധി ശില്പശാലകൾ നയിച്ചു. ഫോട്ടോഗ്രാഫിയെയും വീഡിയോ ഗ്രാഫിയെയും പഠനപ്രവർത്തനങ്ങൾ ഉപയുക്തമാക്കുന്നതിൽ അസാമാന്യ പാടവവുമുണ്ട്.കവ്വായിക്കായലിനെപ്പറ്റി 10 വർഷം നീണ്ട പഠന ഗവേഷണ പ്രവർത്തനങ്ങളിലൂടെ തയാറാക്കിയ ഡോക്യുമെന്ററി ഈ വർഷം പുറത്തിറങ്ങും. എൻ.സി.ഇ.ആർ.ടിക്കു വേണ്ടി എട്ടാം തരത്തിലേക്ക് ഗണിത ശാസ്ത്ര ലേണിംഗ് ഗ്രേഡിംഗ് മെറ്റീരിയലുകൾ തയാറാക്കിയതിലും ഇദ്ദേഹത്തിന് പങ്കുണ്ട്. സിനിമാ നിരൂപണത്തിൽ രണ്ടു തവണ സ്വർണമെഡലും പരസ്യ രംഗത്ത് ഉജാല സ്വർണമെഡലും നേടിയിട്ടുണ്ട്. കൃഷ്ണദാസ് പലേരി തയാറാക്കിയ കുട്ടികളുടെ ചലച്ചിത്രമായ 'കനൽപ്പൂവ്' വിദ്യാഭ്യാസ വകുപ്പിന്റെ അഞ്ച് പുരസ്കാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. പരേതരായ കെ.കുഞ്ഞിരാമൻ നായരുടെയും പലേരി മീനാക്ഷിയമ്മയുടെയും മകനാണ്. ഭാര്യ: പി മിനി മക്കൾ: സാന്ദ്രാദാസ് ,ജഗൻദാസ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.