SignIn
Kerala Kaumudi Online
Friday, 26 April 2024 2.50 AM IST

കേരള ബാങ്കിന് മുമ്പിൽ ജീവനക്കാരുടെ പ്രതിഷേധം

keralabank

കണ്ണൂർ: ജീവനക്കാരുടെ ആഭ്യന്തര വാട്‌സ് ആപ്പ് ഗ്രൂപ്പിൽ കമന്റിട്ട കേരള ബാങ്ക് വനിതാ ജീവനക്കാരെ സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച് ജീവനക്കാർ ജനറൽ മാനജരുടെ ഓഫീസിന് മുമ്പിൽ കുത്തിയിരുപ്പ് സമരം നടത്തി. കേരളാ ബാങ്ക് കണ്ണൂർ റീജണൽ ഓഫീസിന് മുമ്പിലാണ് ഡിസ്ട്രിക്ട് ബാങ്ക് എംപ്ലോയേഴ്‌സ് ഫെഡറേഷന്റെ (ബെഫി) നേതൃത്വത്തിൽ മണിക്കൂറുകളോളം കുത്തിയിരുപ്പ് സമരം നടത്തിയത്.

ജീവനക്കാർ മാത്രമുള്ള വനിതാ സബ് കമ്മിറ്റിയുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ അഭിപ്രായം പ്രകടനം നടത്തിയതിന് ജനാധിപത്യവിരുദ്ധമായാണ് കേരളാ ബാങ്ക് മാനേജ്‌മെന്റ് ഭരണസമിതി വനിതാ ജീവനക്കാരെ സ്ഥലം മാറ്റിയതെന്ന് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ.ആർ.സരളാ ഭായ് ആരോപിച്ചു. പ്രതിഷേധ സമരത്തിന് ഫെഡറേഷൻ ജില്ലാ സെക്രട്ടറി പി.എം. മോഹനൻ, കാസർകോട് ജില്ലാ സെക്രട്ടറി സി .രാജൻ എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, KERALABANK
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.