മാതമംഗലം: മാതമംഗലം ടൗണിലെ ആയുർവേദ കടയിൽ തീപിടിത്തം. നാമ ദേവ് ഷേണായിയുടെ വീടിനോടു ചേർന്ന് പ്രവർത്തിക്കുന്ന സ്വാമീസ് ആയുർവേദ കടയുടെ മേൽക്കൂരയും കടയിലുണ്ടായിരുന്ന മരുന്നുകളും കംപ്യൂട്ടറും ഷെൽഫും കത്തിനശിച്ചു. ഇന്നലെ രാവിലെ എട്ടോടെയാണ് സംഭവം. നാലു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പെരിങ്ങോത്തുനിന്ന് രണ്ട് ഫയർ യൂണിറ്റും പയ്യന്നൂരിൽ നിന്ന്
ഒരുയൂണിറ്റും എത്തിയാണ് രണ്ടരമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ തീയണച്ചത്. വിവരമറിഞ്ഞ് പെരിങ്ങോം പൊലീസും സ്ഥലത്തെത്തിയിരുന്നു. ശക്തമായ മഴയായതിനാൽ വൻ ദുരന്തം ഒഴിവായി.
തീപിടിത്തമുണ്ടായ ആയുർവേദ കട ടി.ഐ. മധുസൂദനൻ എം.എൽ.എ സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |