SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.08 PM IST

വെള്ളക്കെട്ടിന് നടുവിൽ ഒറ്റമുറിക്കൂരയിൽ മൂന്നു കുഞ്ഞുങ്ങളുടെ സങ്കടജീവിതം

kseb
പടന്നക്കാട് കെ.എസ്.ഇ.ബി.ജീവനക്കാർ അബ്ദുൾറഹ്മാന്റെ വീട്ടിൽ വൈദ്യുതി കണക്ഷൻ നൽകുന്നു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്ത് ജി.വി.എച്ച്.എസ്.എസിലെ എട്ടാംക്ളാസുകാരിയായ റിസയും നാലിലും ഒന്നിലുമായി പഠിക്കുന്ന രണ്ട് സഹോദരങ്ങളും മാതാപിതാക്കൾക്കൊപ്പം കഴിയുന്നത് വെള്ളക്കെട്ടിന് നടുവിലെ ഒറ്റമുറിക്കൂരയിൽ. ഞാണിക്കടവിലെ അബ്ദുൾറഹ്മാനും കുടുംബവുമാണ് മഴ പെയ്യുമ്പോൾ നനയാതിരിക്കാൻ പാടുപെട്ട് ജീവിതത്തോട് പൊരുതികഴിയുന്നത്.

കൂലിപ്പണിയെടുത്ത് മിച്ചം വച്ച തുക കൊണ്ട് വാങ്ങിയ അഞ്ച് സെന്റിൽ ഒരു കൂരവച്ച് വാടകവീട്ടിൽ നിന്ന് അബ്ദുൾറഹ്മാനും ഭാര്യ ഹസീനയും മക്കളായ റിസ ഫാത്തിമയും മുഹമ്മദ് റിസ് വാനും റനാ ഫാത്തിമയുമടക്കം മാറുകയായിരുന്നു. ഭൂമി വാങ്ങിയ വകയിൽ തന്നെ ഒന്നരലക്ഷത്തോളം കൊടുത്തുതീർക്കാനുള്ളതിനാൽ മറ്റൊന്നിനും സാധിച്ചില്ല.ഇതിനാൽ ഭൂമിയുടെ രജിസ്ട്രേഷൻ പൂർത്തിയാക്കിയിട്ടില്ല.ഇതുകാരണം ഭവനപദ്ധതിയ്ക്ക് അപേക്ഷിക്കാനും ഈ കുടുംബത്തിന് സാധിച്ചിട്ടില്ല.

മഴ അല്പം കനത്താൽ വെള്ളം അകത്തേക്കു കയറും. അബ്ദുൾറഹ്മാന്റെ ഭാര്യ ഹസീന വസ്ത്രങ്ങളും ഭക്ഷണങ്ങളും വെള്ളം നനയാതെ എടുത്തുമാറ്റാൻ പാടുപെടുമ്പോൾ ഇപ്പുറത്ത് മക്കൾ റിസ ഫാത്തിമയും മുഹമ്മദ് റിസ്വാനും റനാ ഫാത്തിമയും പുസ്തകങ്ങൾ നനയാതിരിക്കാനുള്ള തത്രപ്പാടിലായിരിക്കും. അഞ്ചുമീറ്റർ നീളവും രണ്ടേമുക്കാൽ മീറ്റർ വീതിയുമാണ് മുറിക്കുള്ളത്. തുണി മറച്ച് അടുക്കളയും കിടപ്പുമുറിയും വേർതിരിച്ചു. മേൽക്കൂരയിൽ ആസ്ബസ്റ്റോസ് വച്ചു. ഇത് കൃത്യമായി ഉറപ്പിച്ചിട്ടില്ലാത്തതിനാൽ കാറ്റിൽ ഇളകും. പ്ലാസ്റ്റിക്ക് ഷീറ്റും ഓലയുംകൊണ്ട് മുറിക്ക് പുറത്ത് മറച്ചിരിക്കുന്നു.

അബ്ദുൾറഹ്മാന് നടുവേദന വന്നതാണ് ജീവിതത്തിന്റെ ഒഴുക്കിനെ ബാധിച്ചത്. ഹസീനയ്ക്ക് എപ്പോഴെങ്കിലും കിട്ടുന്ന തയ്യൽപ്പണിയിൽ നിന്നുള്ള വരുമാനത്തിലാണ് അടുപ്പ് പുകയുന്നത്. ഇവർക്ക് ഒരു വീട് നിർമ്മിച്ചു കൊടുക്കാനുള്ള ആലോചനയിലാണ് നാട്ടുകാരെന്ന് പ്രദേശത്തെ പൊതുപ്രവർത്തകൻ എം.വി.പവിത്രൻ പറഞ്ഞു.

വൈദ്യുതിയെത്തിച്ച് ജീവനക്കാരുടെ നല്ലമനസ്
കൈവശാവകാശ സാക്ഷ്യപത്രമില്ലാതിരുന്നിട്ടും കുടുംബത്തിന്റെ ദുരിതം കണ്ട് പടന്നക്കാട് കെ.എസ്.ഇ.ബി. അധികൃതർ ഇടപെട്ട് ഈ കൂരയിൽ വൈദ്യുതി എത്തിച്ചു. ഇവിടത്തെ ജീവനക്കാർ കൈകോർത്താണ് വയറിംഗ് സാധനങ്ങൾ വാങ്ങിയത്. അവരും റിസയുടെ അദ്ധ്യാപിക ടി.സി.രാജലക്ഷ്മിയും ഫർണിച്ചർ വാങ്ങിനൽകി. കെ.എസ്.ഇ.ബി. അസി. എൻജിനീയർ വി.ബി.മനോജ്, ഓവർസീയർമാരായ കെ.പ്രഭാകരൻ, എം.അഷറഫ്, വി.രാജൻ, കാഞ്ഞങ്ങാട് സൗത്ത് ജി.വി.എച്ച്.എസ്.എസിലെ പ്രധാന്യാദ്ധ്യപകൻ കെ.മോഹനൻ, വി.കെ.സൈനുദ്ദീൻ, സ്റ്റാഫ് സെക്രട്ടറി എം.ഗിരീഷ് തുടങ്ങിയവരും വൈദ്യുതി കണക്ഷൻ നൽകുന്ന ചടങ്ങിൽ പങ്കെടുത്തു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.