SignIn
Kerala Kaumudi Online
Saturday, 20 April 2024 3.33 AM IST

മുല്ലപ്പള്ളിക്ക് പുരസ്‌കാരം സമ്മാനിച്ചു

mullappalli
കരിച്ചേരി നാരായണൻ മാസ്റ്ററുടെ പേരിലുള്ള പ്രഥമ പുരസ്ക്കാരം മുല്ലപ്പള്ളി രാമചന്ദ്രന് നൽകി.

കാഞ്ഞങ്ങാട്: കരിച്ചേരി നാരായണൻ മാസ്റ്റർ പുരസ്‌കാരം മുൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് കർണ്ണാടക മുൻ മന്ത്രി ബി. രാമനാഥ റൈ സമ്മാനിച്ചു. കരിച്ചേരി നാരായണൻ മാസ്റ്ററുടെ മൂന്നാം ചരമവാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ ഉദുമ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.രാജൻ പെരിയ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. സി.കെ. ശ്രീധരൻ, ഡി.സി.സി പ്രസിഡന്റ് പി.കെ.ഫൈസൽ, കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി കെ.പി. കുഞ്ഞികണ്ണൻ, കെ.പി.സി.സി സെക്രട്ടറിമാരായ ബാലകൃഷ്ണൻ പെരിയ, എം. അസൈനാർ, മുൻ ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നിൽ, കണ്ണൂർ യൂണിവേർസിറ്റി മുൻ വൈസ് ചാൻസലർ ഡോ. ഖാദർ മാങ്ങാട്, കെ.വി. ഗംഗാധരൻ തുടങ്ങിയവർ സംസാരിച്ചു. ചന്തുകുട്ടി പൊഴുതല സ്വാഗതവും പി. രഞ്ജിത്ത് നന്ദിയും പറഞ്ഞു. മുല്ലപ്പള്ളി രാമചന്ദ്രൻ മറുപടി പ്രസംഗം നടത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, PURASKARAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.