കണ്ണൂർ: വിവാദ വ്ലോഗർമാരായ ഇ- ബുൾജെറ്റ് സഹോദരങ്ങളുടെ വാഹനത്തിന്റെ രജിസ്ട്രേഷൻ മോട്ടാർ വാഹന വകുപ്പ് റദ്ദാക്കി. ആറു മാസത്തേക്കാണ് ഇവർ ഉപയോഗിക്കുന്ന കാരവന്റെ രജിസ്ട്രേഷൻ റദ്ദാക്കിയത്. ഇ -ബുൾജെറ്റ് സഹോദരങ്ങളായ എബിനും ലിബിനും നൽകിയ മറുപടി തൃപ്തികരമല്ലെന്നും അതിനാലാണ് രജിസ്ട്രേഷൻ റദ്ദാക്കിയതെന്നുമാണ് അധികൃതർ അറിയിച്ചത്.
രൂപമാറ്റം വരുത്തിയ വാഹനം പിടിച്ചെടുത്തതിനെ തുടർന്ന് ഇരുവും കണ്ണൂർ ആർ.ടി ഓഫിസിൽ അതിക്രമിച്ചുകടന്ന് അക്രമം കാണിച്ചതിനെ തുടർന്നായിരുന്നു ഇവർക്കെതിരെ കേസെടുത്തത്. പൊതുമുതൽ നശിപ്പിക്കൽ, ഉദ്യോഗസ്ഥരെ
ഭീഷണിപ്പെടുത്തൽ, കൃത്യനിർവഹണം തടസപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തത്. തുടർന്ന് ഇവരെ കോടതി റിമാൻഡ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിടുകയുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |