തളിപ്പറമ്പ്: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ ശാലയിൽ നടന്ന മുക്കു പണ്ട പണയ തട്ടിപ്പ് കേസിൽ മുൻകൂർ ജാമ്യം തേടി നാലോളം പ്രതികൾ കോടതിയെ സമീപിച്ചു. തൃച്ചംബരത്തെ കള്ളുഷാപ്പ് ജീവനക്കാരൻ പുളിമ്പറമ്പിലെ എം.എസ്. കുഞ്ഞിമോൻ, ഹോട്ടൽ വ്യാപാരി മൊട്ടക്കൽ ലക്ഷ്മണൻ, മെയിൻ റോഡിലെ ടെക്സ്റ്റയിൽസ് ഷോപ്പ് ജീവനക്കാരൻ തൃച്ചംബരം സ്വദേശി അബു ഹദീഫ് എന്നിവരാണ് മുൻകൂർ ജാമ്യം തേടിയത്.
ജീവനക്കാരും അപ്രൈസറും സ്വർണ്ണമാഫിയയുമടങ്ങിയ ഒരു സംഘമാണ് തട്ടിപ്പിന് പിറകിലെന്നും തങ്ങൾ വഞ്ചിക്കപ്പെടുകയായിരുന്നുവെന്നും ഇവരുടെ ജാമ്യാപേക്ഷയിൽ പറയുന്നു. കേസ് സമഗ്രമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ തന്നെ മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നൽകിയിരുന്നുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |