കണ്ണൂർ : കണ്ണൂർ ഫോർട്ട് റോഡിലെ പ്ളാറ്റിനം സെന്ററിൽ പ്രവർത്തിക്കുന്ന പെന്റാ സിസ്റ്റം ഗോഡൗണിൽ തീപിടുത്തം. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് തീപിടുത്തമുണ്ടായത്. ലാപ് ടോപ്പ്, കംപ്യൂട്ടറുകൾ, മറ്റു അനുബന്ധ സാമഗ്രികൾ എന്നിവ സൂക്ഷിക്കുന്നതായിരുന്നു ഗോഡൗൺ. കെ. സന്തോഷിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. കംപ്യൂട്ടർ സാമഗ്രികൾ പൂർണമായും കത്തിനശിച്ചു.
ഉപയോഗശൂന്യമായ ബാറ്ററികളും മറ്റും ഇവിടെ സൂക്ഷിച്ചിരുന്നു. ഇതിൽ നിന്നായിരിക്കാം തീ പടർന്നതെന്നു സംശയിക്കുന്നു. പെന്റാ സിസ്റ്റത്തിന്റെ ഷോറൂമും ഇതിനടുത്ത് തന്നെയാണ് പ്രവർത്തിക്കുന്നത്. തൊട്ടടുത്ത കടകളിലേക്കും മറ്റും തീ പടർന്നെങ്കിലും ഫയർ ഫോഴ്സിന്റെ സമയോചിതമായ ഇടപെടലിനെ തുടർന്ന് മറ്റു ദുരന്തങ്ങളുണ്ടായില്ല.
കണ്ണൂർ ഫയർ ഓഫീസർ ബി.രാജേഷ്, സ്റ്റേഷൻ ഓഫീസർ കെ.വി. ലക്ഷ്മണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |