കരിവെള്ളൂർ: സ്വാതന്ത്ര്യ സമര സേനാനിയും കരിവെള്ളൂർ സമരനായകരിൽ പ്രമുഖനും സി.പി.ഐ സംസ്ഥാന കൗൺസിൽ ഓഫീസായ എം.എൻ. സ്മാരകത്തിൽ ദീർഘകാലം ഓഫീസ് സെക്രട്ടറിയുമായിരുന്ന കെ.വി സദാനന്ദ പൈയുടെ പേരിലുള്ള പ്രഥമ സ്മാരക പുരസ്കാരം സി.പി.ഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം എം.പി പന്ന്യൻ രവീന്ദ്രന് സമ്മാനിച്ചു. 10001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ജില്ലാ സെക്രട്ടറി പി. സന്തോഷ് കുമാർ അനുസ്മരണ പ്രഭാഷണം നടത്തി. കരിവെള്ളൂർ ഏവൺ ക്ലബ്ല് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ വി .ബാബു അധ്യക്ഷനായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് എ.വി. ലേജു, മണ്ഡലം സെക്രട്ടറി എം. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു
കെ.ഇ മുകുന്ദൻ സ്വാഗതവും കെ.വിനോദ് കുമാർ നന്ദിയും പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |