SignIn
Kerala Kaumudi Online
Friday, 19 April 2024 2.02 AM IST

എൻഡോസൾഫാൻ :കുത്തിയിരിപ്പ് സമരം കവി മധുസൂദനൻ നായർ ഉദ്ഘാടനം ചെയ്യും

endo

കാസർകോട്: ഒക്ടോബർ ആറിന് സെക്രട്ടറിയേറ്റിന് മുമ്പിൽ എൻഡോസൾഫാൻ ദുരിതബാധിത ഐക്യദാർഢ്യ സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന കുത്തിയിരിപ്പ് സമരം പ്രശസ്ത കവി വി.മധുസൂദനൻ നായർ ഉദ്ഘാടനം ചെയ്യും. ജില്ലാ ആശുപത്രിയിലും കാസർകോട് ജനറൽ ഹോസ്പിറ്റലിലും ന്യൂറോളജിസ്റ്റുകളെ നിയമിക്കുക, വിക്ടിംസ് റമഡിയേഷൻ സെൽ യോഗം ചേരുക , ദുരിത ബാധിതരുടെ പദ്ധതികൾ തകർക്കാൻ പാകത്തിൽ മുൻ കളക്ടർ സാമൂഹ്യ നീതി വകുപ്പിനു നൽകിയ റിപ്പോർട്ട് തള്ളുക, സുപ്രീം കോടതി വിധി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുമായാണ് കുത്തിയിരിപ്പ് സമരം സംഘടിപ്പിച്ചിരിക്കുന്നത് ജനപ്രതിനിധികൾ ഉൾപ്പെടെ സാമൂഹ്യ സാംസ്ക്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ സംബന്ധിക്കും. എൻഡോസൾഫാൻ ദുരിതബാധിതരുടെ കുടുംബങ്ങളും എല്ലാ ജില്ലാകളിൽ നിന്നും ഐക്യദാർഢ്യ പ്രവർത്തകരും സമരത്തിൽ പങ്കാളികളാവും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ENDOSULFAN
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.