SignIn
Kerala Kaumudi Online
Wednesday, 24 April 2024 12.05 AM IST

കടലിൽ കുടുങ്ങിയ അഞ്ച് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി 

kadal

കാസർകോട്: യന്ത്ര തകരാറിനെ തുടർന്ന് തോണിയിൽ കടലിൽ കുടുങ്ങിയ അഞ്ച് മത്സ്യത്തൊഴിലാളികളെ കോസ്റ്റൽ പൊലീസും മറ്റു മത്സ്യത്തൊഴിലാളികളും ചേർന്ന് രക്ഷപ്പെടുത്തി. ഉപ്പള കടലിലാണ് സംഭവം. നയാബസാർ ഐല കടപ്പുറത്തെ മത്സ്യത്തൊഴിലാളികളായ ഫാറൂഖ്, ശ്രീധർ, വിജയ്, റിയാസ്, സിദ്ദീഖ് എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.

ഇന്നലെ പുലർച്ചെ ഫാറൂഖിന്റെ ഉടമസ്ഥതിയിലുള്ള സി.എം മടവൂർ എന്ന പേരിലുള്ള തോണിയിലാണ് ഇവർ മത്സ്യബന്ധനത്തിന് പോയത്. രാവിലെ പത്ത് മണിയോടെ മുസോടി ഹാർബറിൽ അഞ്ച് നോട്ടിക്കൽ മൈൽ അകലെവച്ച് തോണി എൻജിൻ തകരാർ മൂലം കടലിൽ കുടുങ്ങുകയായിരുന്നു. ശക്തമായ കാറ്റ് കാരണം രക്ഷപ്പെടാൻ മാർഗ്ഗമൊന്നുമില്ലാതെ തൊഴിലാളികൾ കുടുങ്ങുകയായിരുന്നു. അതിനിടെയാണ് വിവരമറിഞ്ഞ് ഷിറിയ കോസ്റ്റൽ പൊലീസ് എത്തി മറ്റു മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ രക്ഷാപ്രവർത്തനം നടത്തിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FISHERMAN
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.