കണ്ണൂർ: എം .വി .ആർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ ആറാമത് എം .വി .ആർ പുരസ്കാരം കർഷക സമരത്തിന് നൽകുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംയുക്ത കർഷക മോർച്ച നേതാവും കിസാൻസഭ ജനറൽ സെക്രട്ടറിയുമായ ഹന്നൻ മുളള പുരസ്കാരം ഏറ്റുവാങ്ങും. അടുത്ത മാസം 9 ന് രാവിലെ പത്തിന് കണ്ണൂർ ചേംബർ ഹാളിൽ നടക്കുന്ന ചടങ്ങിൽ സി. പി .എം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ .വിജയരാഘവൻ പുരസ്കാരം സമ്മാനിക്കും.ഒരു ലക്ഷം രൂപയും ശിൽപ്പവുമടങ്ങുന്നതാണ് അവാർഡ്.സമ്മാനതുക കിസാൻമോർച്ചയുടെ പ്രവർത്തന ഫണ്ടിലേക്കാണ് നൽകുന്നത്.കൊവിഡ് കാരണം കഴിഞ്ഞ വർഷം നൽകാൻ കഴിയാതിരുന്ന അഞ്ചാമത് പുരസ്കാരം മുൻ ധനമന്ത്രി ഡോ. തോമസ് ഐസകിനും ചടങ്ങിൽ സമ്മാനിക്കും.വാർത്താ സമ്മേളനത്തിൽ ചെയർമാൻ പാട്യം രാജൻ, സി .വി .ശശീന്ദ്രൻ, പ്രൊഫ .ഇ .കുഞ്ഞിരാമൻ, പി .വി വത്സൻ എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |