തലശ്ശേരി: ഉത്തര മലബാറിലെ സാംസ്കാരിക തലസ്ഥാനമായ തലശ്ശേരിയുടെ സാംസ്കാരിക പൈതൃകം വീണ്ടെടുത്ത് എഴുത്തുകാരെയും കലാകാരന്മാരെയും അവരുടെ സർഗ്ഗ വാസനകളെയും പ്രോത്സാഹിപ്പിക്കാനും പരിപോഷിപ്പിക്കാനും വേണ്ടി സംയുക്ത വേദിയായ കേരള കലാ സാഹിത്യ സമിതി രൂപീകരിച്ചു.
പ്രൊഫ. എ.പി. സുബൈർ ഉദ്ഘാടനം ചെയ്തു. ടി.കെ.ഡി. മുഴപ്പിലങ്ങാട് അധ്യക്ഷത വഹിച്ചു. പ്രശാന്ത് കതിരൂർ, പി. നാണി ചൊക്ലി, കണ്ണൂർ ഷാഫി, വി.പി. ബിന്ദുരാജ്, സി.എം. രമിത, ലെയ്സൺ ജോസഫ്, പള്ളൂർ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. സി.സി. രാമകൃഷ്ണൻ സ്വാഗതവും ഉസ്മാൻ പി. വടക്കുമ്പാട് നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: അഡ്വ. പ്രശാന്ത് കതിരൂർ (ചെയർമാൻ), ടി.കെ.ഡി. മുഴപ്പിലങ്ങാട് (ജന. കൺവീനർ), പ്രൊഫ. ദാസൻ പുത്തലത്ത്, മമ്പറം കാദർകുട്ടി, വാസു കോങ്ങാട്ട് (വൈസ് ചെയർമാൻ), ഉസ്മാൻ വടക്കുമ്പാട്, സി.സി. രാമകൃഷ്ണൻ, പി. നാണി (കൺവീനർമാർ).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |