ചെറുപുഴ: പെരിങ്ങോം സി.ആർ.പി.എഫ് ട്രെയിനിംഗ് സെന്റർ ഫാമിലി വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ പഠന, പാഠ്യേതര വിഷയങ്ങളിൽ മികവ് കാട്ടിയവരെ അനുമോദിച്ചു. അനുമോദന സമ്മേളനം രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു. പെരിങ്ങോം സി.ആർ.പി.എഫ് കേന്ദ്രീയ വിദ്യാലയത്തിൽ നിന്നും ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾ, സി.ആർ.പി.എഫ് അംഗങ്ങളുടെ മക്കളിൽ യൂണിവേഴ്സിറ്റി തലത്തിൽ റാങ്ക് നേടിയവർ, ലോക കൈയെഴുത്ത് മത്സരത്തിൽ ജേതാവായ ആൻമരിയ ബിജു, യുവ എഴുത്തുകാരി കെ.ടി. അശ്വതി എന്നിവരെ അനുമോദിക്കുന്നതിനാണ് ചടങ്ങ് സംഘടിപ്പിച്ചത്. സ്മിത പോളി അദ്ധ്യക്ഷയായി. ട്രെയിനിംഗ് സെന്റർ ഡി.ഐ.ജി. പി.പി. പോളി, പയ്യന്നൂർ തഹസിൽദാർ കെ. ബാലഗോപാലൻ എന്നിവരും സംസാരിച്ചു. കലാപരിപാടികളും അരങ്ങേറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |